Breaking News

സഹൃദയ കോളേജിലെ നേച്ചര്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനാചരണം നടത്തി

കൊടകര : ലോക പരിസ്ഥിതി ദിനാചരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് നേച്ചര്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പ്രസാദന്‍ വൃക്ഷത്തൈകള്‍ക്ക് വെള്ളം പകര്‍ന്നു കൊണ്ട് നിര്‍വ്വഹിച്ചു.

വര്‍ദ്ധിച്ച് വരുന്ന പ്ലാസ്റ്റിക് ദുരുപയോഗം നിയന്ത്രണ വിധേയമാക്കുവാന്‍ വിദ്യാര്‍ത്ഥികളെ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. സഹൃദയ പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെയും അവയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഇ പോസ്റ്റര്‍ മത്സരത്തിന്റെയും ലോഗോ ‘സൈന്‍ നേച്ചര്‍ 2018’ കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ പ്രകാശനം ചെയ്തു.

എച്ച് ആര്‍ മാനേജര്‍ മി. ടിന്‍സ് ജോസ് ഏവരെയും സ്വാഗതം ചെയ്തു. ഫിനാന്‍സ് ഓഫീസര്‍ റവ. ഫാ. ഷാജു ചിറയത്ത്, സോഷ്യല്‍ ഫോറസ്ടി ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരത്തോടെ ലഭിച്ച വൃക്ഷത്തൈകള്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്ക് നല്കി. പരിസ്ഥിതി സംരക്ഷണത്തിന് ഉദ്‌ബോധിതരായ യുവജനങ്ങള്‍ ഉണര്‍ന്ന് വരണമെന്ന് പ്രശസ്ത സാഹിത്യകാരിയും മലയാള വിഭാഗം അധ്യാപികയുമായ ഡോ എന്‍. എം ശാന്ത തന്റെ പ്രഭാഷണത്തിലൂടെ ആഹ്വാനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. റാണി എം.ജെ പരിസ്ഥിതി ദിന പ്രതിജ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ചൊല്ലി കൊടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!