കൊടകര : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന കൃഷിവകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം കൊടകര ഗവണ്മെന്റ് ലോവര്‍ പ്രൈമറിവിദ്യാലയത്തില് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്.പ്രസാദന്‍ നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്ക് സമ്മിശ്ര പച്ചക്കറിവിത്തുകളുടെ പാക്കറ്റുകള്‍ വിതരണം ചെയ്തു.
വിദ്യാലയം പ്ലാസ്റ്റിക്ക് വിമുക്തം എന്ന പ്രൊജക്റ്റിന്റെ ചിത്രാവിഷ്ക്കാരം ചടങ്ങില്‍ പ്രകാശനം ചെയ്തു. കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ സി.വി.ശ്രീനിവാസന് ‘വി.വി.അഭിലാഷ്. അധ്യാപിക സില്‍ജ.കെ.എം. എന്നിവര്‍ സംസാരിച്ചു.ടി.പി. ത്രേസ്യ സ്വാഗതവും എന്‍.ടി. നമിത നന്ദിയും പറഞ്ഞു.