Breaking News

കൊടകര ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ‘ഹരിതം സഹകരണം’ പദ്ധതി ഉദ്ഘാടനം ചെയ്തു.

കൊടകര ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ‘ഹരിതം സഹകരണം’ പദ്ധതി കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : കൊടകര ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ‘ഹരിതം സഹകരണം’ പദ്ധതി ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാരിന്റെ ‘ഹരിത കേരളം’ പദ്ധതിക്ക് പിന്തുണ നല്‍കികൊണ്ട് സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ‘ഹരിതം സഹകരണം’ പദ്ധതിയുടെ ബാങ്ക് തല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനത്തില്‍ ബാങ്ക് പ്രസിഡന്റ് എ.സി. വേലായുധന്റെ അദ്ധ്യക്ഷതയില്‍ കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ ബാങ്കിലെ മെമ്പര്‍മാര്‍ക്ക് തൈകള്‍ വിതരണം ചെയ്തുകൊണ്ട് നിര്‍വ്വഹിച്ചു.

കേരളത്തിന്റെ പരിസ്ഥിതി സംതുലനാവസ്ഥ നിലനിര്‍ത്തുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും അടുത്ത 5 വര്‍ഷങ്ങളിലായി ”തീം ട്രീസ് ഓഫ് കേരള” എന്ന പദ്ധതിയിലൂടെ പ്ലാവ്, കശുമാവ്, തെങ്ങ്, പുളി, മാവ് എന്നീ ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം നമ്മുടെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെട്ട ചക്കയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് മാന്യ മെമ്പര്‍മാര്‍ക്കും അഭ്യൂദയകാംക്ഷികള്‍ക്കും പ്ലാവിന്‍ തൈ വിതരണം ചെയ്തു. ബാങ്ക് ഡയറക്ടര്‍ എം.ഡി. നാരായണന്‍, മാനേജിംഗ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് വി.ഡി. ബിജു തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!