Breaking News

സര്‍വീസ് റോഡില്‍ വെള്ളക്കെട്ട്

കൊടകര മേല്‍പ്പാലംജംഗ്ഷനില്‍നിന്നും ശാന്തി ആശുപത്രി ജംഗ്ഷനിലേക്കുള്ള സര്‍വീസ് റോഡില്‍ വെള്ളക്കെട്ടും ദിശാബോര്‍ഡുപോലും കാണാനാവാത്ത നിലയില്‍ കാടും

കൊടകര: മഴക്കാലത്ത് കൊടകര മേല്‍പ്പാലംജംഗ്ഷനില്‍നിന്നും സര്‍വീസ്‌റോഡിലൂടെ ശാന്തി ആശുപത്രി ജംഗ്ഷനിലേക്കുള്ള യാത്ര ദുരിതമയമാണ്. റോഡുമുഴുവന്‍ വെളളംനിറഞ്ഞ് കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രികര്‍ക്കും ഏറെ ദുരിതത്തിലാകുന്നു.

മാത്രമല്ല റോഡരികില്‍ മാലിന്യക്കൂമ്പാരമാണ്. വ്യാപാരസ്ഥാപനങ്ങളിലേയും മറ്റും മാലിന്യങ്ങല്‍ ഇവിടെ നിക്ഷേപിക്കുന്നവരുമുണ്ട്. റോഡിന്റെ വശങ്ങളാകട്ടെ കാടുവളര്‍ന്ന് ദിശാബോര്‍ഡുപോലും കാണാനാവാത്ത സ്ഥിതിയിലാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!