Breaking News

ബൈക്കിടിച്ച് സൈക്കിള്‍യാത്രക്കാരന്‍ മരിച്ചു

കൊടകര: കൊപ്രക്കളം കിണര്‍സ്റ്റോപ്പിനടുത്ത് ബൈക്കിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു.കൊപ്രക്കളം വടക്കേത്തലവീട്ടില്‍ പൈലന്‍ മകന്‍ വര്‍ഗീസ്(65) ആണ് മരിച്ചത്. ചൊവാഴ്ച  വൈകീട്ട് 5 മണിയോടെയാണ് അപകടം.

ആളൂര്‍ഭാഗത്തുനിന്നും കൊടകരഭാഗത്തേക്കുവരികയായിരുന്ന ബൈക്ക് സൈക്കിളില്‍ ഇടിക്കുകയായിരുന്നു. കൊടകര, കോടാലി, വെള്ളികുളങ്ങര പ്രദേശങ്ങളിൽ കഴിഞ്ഞ 45വർഷമായി സൈക്കിളിൽ ഐസ് കച്ചവടംനടത്തിയിരുന്ന ആളായിരുന്നു പരേതന്‍

ഭാര്യ: ഫിലോമിന. മക്കള്‍: ബൈജു,ബിജി,ബിനി,ജിനി. മരുമക്കള്‍: വിന്‍സന്‍,ബിജു, ബൈജു. മൃതദേഹം ചാലക്കുടി സെന്റ്ജെയിംസ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നിട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!