Breaking News

അവരവരുടെ ഇഷ്ടടീമിന്റെ പതാകആലേഖനം ചെയ്ത് യുവരശ്മി ക്ലബ് അംഗങ്ങള്‍

കൊടകര: കാവുംതറ യുവരശ്മി കലാകായികസമിതി അംഗങ്ങള്‍ കലാരംഗത്തും കായികരംഗത്തും ഒന്നാണെങ്കിലും കാല്‍പ്പന്തിന്റെ കളിയാരവത്തില്‍ ഇവര്‍ ഒന്നല്ല. ഇക്കുറി ലോകകപ്പില്‍ മാറ്റുരയ്ക്കുന്ന ആറു ടീമുകളുടെ ആരാധകരുണ്ട് ഈ സമിതിയില്‍ .

ഇവരുടെയെല്ലാം ആഗ്രഹത്തിന് ഈ സമിതിയിലെ ആരും എതിരല്ല. അതുകൊണ്ടുതന്നെ ഓരോ ടീമേേിന്റയും ആരാധകര്‍ സമിതിയുടെ ഭിത്തിയുടെ അവരവരുടെ പ്രിയപ്പെട്ട ടീമിന്റെ പതാകകളും പതാകകളുടെ നിറവും വരക്കാന്‍ തുടങ്ങിയപ്പോള്‍ കെട്ടിടത്തിന്റെ നാലുചുവരുകളും വര്‍ണാഭമായി.

ഏറ്റവും കൂടുതല്‍ ആരാധകരുള്ള അര്‍ജന്റീനയുടേയും ബ്രസീലിന്റേയും ഫാന്‍സ് ആണ് ആദ്യം പതാക വരച്ചത്. പിന്നാലെ ഇംഗ്ലണ്ട്, ജര്‍മനി, പോര്‍ച്ചുഗല്‍, ക്രൊയേഷ്യ എന്നീ ടീമിനെ സ്നേഹിക്കുന്ന ക്ലബ് അംഗങ്ങളും വര തുടങ്ങി. മാത്രമല്ല ലോകകപ്പുകാണാനായി സമിതിയോടു ചേര്‍ന്ന് ടാേേര്‍പാളിന്‍ പന്തലിട്ട് ടി.വി വാടകക്കെടുത്ത് കൂട്ടായി കളികാണുകയുമാണ് ഈ കൂട്ടുകാര്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!