Breaking News

വായനയുടെ വസന്തം തീര്‍ത്ത് കൊടകരയിലെ കേന്ദ്രഗ്രന്ഥശാല


കൊടകര കേന്ദ്ര ഗ്രന്ഥശാലയില്‍ പുസ്തകങ്ങള്‍ തിരയുന്ന വായനക്കാര്‍

കൊടകര: ഇരുപത്തയ്യായിരം പുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലും 18000 ഗ്രന്ഥങ്ങള്‍ പുസ്തകരൂപത്തിലും ശേഖരിച്ചിട്ടുള്ള ജില്ലയിലെ അപൂര്‍വം വായനശാലകളില്‍ ഒന്നാണ് കൊടകരയിലെ കേന്ദ്രഗ്രന്ഥശാല. ലോകക്ലാസിക് കൃതികള്‍ അന്വേഷിച്ച് ഇവിടെയെത്തുന്ന വായനക്കാരന് വായനയുടെ വസന്തം സമ്മാനിക്കുന്ന അറിവിന്റെ കേദാരം. ഇന്റര്‍നെറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത ഗ്രന്ഥങ്ങളില്‍ കേരളസാഹിത്യഅക്കാദമിയുടെ മലയാളകൃതികളും ഉണ്ട്.
വായന സാധ്യമാകുന്നതോടൊപ്പംതന്നെ ആവശ്യമായ പുസ്തകങ്ങള്‍ ആവശ്യക്കാര്‍ക്ക് പെന്‍ഡ്രൈവിലോ മറ്റോ പകര്‍ത്തിയെടുക്കാനും ഇവിടെ സാധിക്കുന്നു.

വായിച്ച പുസ്തകത്തെക്കുറിച്ച് കുൂടുതല്‍ അറിയാനുള്ള ബിബ്ളിയോട്രാഫി സംവിധാനം കൊടകരയിലെ ഈ വായനാകേന്ദ്രത്തെ വ്യത്യസ്തമാകുകന്നു. എഴുത്തുകാരനെക്കുറിച്ചും കൃതികളെ കുറിച്ചും ആനുകാലികങ്ങളില്‍വന്ന ലേഖനങ്ങളെക്കുറിച്ചുള്ള സൂചികകള്‍ ഇവിടെ തയ്യാറാക്കുന്നുണ്ട്. വായനക്കാര്‍ക്ക് അതി ലഭ്യമാക്കാനായി മാസികാശേഖരവും ഒരുക്കിയിരിക്കുന്നു.സൗജന്യവൈഫൈ,ഇ-സേവനകേന്ദ്രം, പഠനക്കുറിപ്പുകളുടെ ഡോക്യുമെന്റേഷന്‍, എന്നിവക്കുപുറമേ പി.എസ്.സി പഠനക്കൂട്ടായ്മയും ഗ്രന്ഥശാലയില്‍ സജീവമാണ്.

വായനപക്ഷാചരണ ത്തോടനുബന്ധിച്ച് ഈ ഗ്രന്ഥശാലസന്ദര്‍ശിക്കാന്‍ഇന്ന് മുതല്‍ 22 കൊടകര ഗവ.എല്‍.പി സ്‌കൂള്‍, നാഷണല്‍ ബോയ്സ് ഹൈസ്‌കൂള്‍, ഗേള്‍സ് ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, ഡോണ്‍ബോസ്‌കോ സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളില്‍നിന്നും ഈ വിത്യാര്‍ഥികള്‍ അവരുടെ വായനാക്കുറിപ്പുകളും തയ്യാറാക്കും.
വിദ്യാര്‍ഥികളെത്തും.

വായനപക്ഷാചരണത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്ന വായനാസദസ്സില്‍ ഇവിടത്തെ ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ നിര്‍വഹിക്കും.ജൂലൈ 5 ന് നടക്കുന്ന ബഷീര്‍ സ്മൃതിയില്‍ 5 വിദ്യാലയങ്ങളിലെ എല്ലാ ക്ലാസ്സുകളിലും ബഷീറിന്റെ കഥകള്‍ വായിക്കും. 6 ന് പുസ്തകക്കാഴ്ചയില്‍ പുതിയപുസ്തകങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നുണ്ട്. വൈകീട്ട് മഴക്കവിതകളുടെ ആലാപനവും ഉണ്ടാകും.7 ന് ഐ.വി.ദാസ് അനുസ്മരണത്തോടയാണ് വായനപക്ഷാചരണത്തിന് സമാപനമാകുക. ലൈബ്രേറിയന്‍ ജയന്‍ അവണൂരിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!