Breaking News

കുരുന്നുകള്‍ക്ക് അറിവും അത്ഭുതവും ആഹ്ലാദവുമേകി വായനപക്ഷാചരണം

കൊടകര: അറിവും അത്ഭുതവും ആഹ്ലാദവുമായിരുന്നു കൊടകര ലോവര്‍ പ്രൈമറി സ്‌കൂളിലെ കുരുന്നുകള്‍ക്ക് ഇന്നലത്തെ ദിനം സമ്മാനിച്ചത്. ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഒന്നിച്ചുകണ്ട അമ്പത്തഞ്ചോളം കുരുന്നുകള്‍ ആ ആഹ്ലാദം കുറിപ്പുകളാക്കുകയും ചെയ്തു.

അധ്യാപിക നമിതയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ ഗ്രന്ഥശാല സന്ദര്‍ശിച്ചത്. ഗ്രന്ഥശാലയിലെ പുസ്തകങ്ങളുടെ പേരുകള്‍ അവര്‍ കുറിച്ചെടുത്തു. ഏറ്റവു ംകൂടുതല്‍ പുസ്തകങ്ങളുടെ പേരെഴുതിയ വിദ്യാര്‍ഥിക്കായ് മത്സരവും നടന്നു. ലൈബ്രേറിയന്‍ ജയന്‍ അവണൂര്‍, എം.എസ്.സുജിത്ത്, അഖില്‍,മഞ്ജു, രാഗേഷ് എന്നിവര്‍ മധുരം നല്‍കിയാണ് കുട്ടികളെ വായനശാലയിലേക്ക് വരവേറ്റത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!