Breaking News

വായനപക്ഷാചരണത്തോടനുബന്ധിച്ച് വിദ്യാലങ്ങളില്‍ വിവിധ പരിപാടികള്‍ അരങ്ങേറി

കോടാലി: ചെമ്പുചിറ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വായനാ ദിനത്തിന്റെ ഭാഗമായി വായനാപക്ഷാചരണം യുവകവി സുഭാഷ് മൂന്നുമുറി ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് മധു തൈശുവളപ്പില്‍ അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ പ്രകാശന്‍ ഇഞ്ചക്കുണ്ട് മുഖ്യാതിഥിയായിരുന്നു, എം. പി. ടി. എ. വൈസ് പ്രസിഡന്റ് പ്രിയ സജി, ഒ. എസ്. എ. സെക്രട്ടറി വിജയന്‍ മുണ്ടക്കല്‍, സ്റ്റാഫ് പ്രതിനിധി സിന്ധു ,ഗീത ,ജെസീമ എന്നിവര്‍ സംസാരിച്ചു. എച്ച്. എം. ടെസ്സി

കൊടകര: വായനപക്ഷാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കൊടകര ഗവ. നാഷണല്‍ ബോയ്സ് ഹൈ സ്‌കൂളില്‍ ചാക്യാര്‍കൂത്ത് ആസ്വാദനക്ലാസ്സും കൂത്ത് അവതരണവും നടന്നു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ജെ.ഡിക്സണ്‍ ഉദ്ഘാടനം ചെയ്തു. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂത്ത് അവതരിപ്പിച്ചു.

വി. വിജയ് മിഴാവില്‍ അകമ്പടി നല്‍കി. ബോയ്സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക പി.പി. മേരി, ഗേള്‍സ് സ്‌കൂള്‍ പ്രധാനാധ്യാപിക ഉഷാദേവി കെ., പി.ടി.എ. പ്രസിഡന്റുമാരായ ബിനു ജി. നായര്‍, ടി. കെ. ദിവാകരന്‍, എം. പി. ടി. എ. പ്രസിഡന്റ് സരിത പി, കണ്‍വീനര്‍ ബിന്ദ്യാ ടി. കെ. തുടങ്ങിയവര്‍ സംസാരിച്ചു. സ്വഗതവും ടി. വി. ഗോപി നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!