കൊടകര : എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നമുക്കൊരുക്കാം അവര്‍ പഠിക്കട്ടെ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പുലിപ്പാറക്കുന്ന് ജി.ഡബ്ല്യു.എല്‍.പി. സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കല്‍ പ്രഖ്യാപനം എസ്.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് മിഥുന് കൃഷ്ണന് ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് എം.എം. ബൈജു അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷൈനി ബാബു, സ്കൂള്‍ ഹെഡ്മിസ്ട്രസ് റാണി ടീച്ചര്‍, എസ്.എഫ്.ഐ. ഏരിയ സെക്രട്ടറി പി.കെ. ജിഷ്ണു, എസ്.എഫ്.ഐ. ഏരിയ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എം. സന്ദീപ്, എം.എസ്. സുഷിന്, പി.ആര്. വിഷ്ണു എന്നിവര്‍ സംസാരിച്ചു.