Breaking News

ഭൂമിയുടെ സര്‍വ്വെ ലളിതമാക്കാന്‍ റോബോട്ടും ഡ്രോണും വരുന്നു

ഭൂമിയുടെ സര്‍വ്വെ ലളിതമാക്കാന്‍ നിര്‍മിച്ച എഫിഷ്യന്റ് ലാന്റ് സര്‍വ്വെയിംഗ് സിസ്റ്റവുമായി കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍

കൊടകര. ചെങ്കുത്തായ കുന്നിന്‍ പ്രദേശങ്ങളുടേയും ഏക്കറു കണക്കിനുള്ള സ്ഥലങ്ങളുടേയും സര്‍വ്വെ നടത്തി ഭൂമി അളന്ന് തിട്ടപ്പെടുത്തുക എന്നത് ഏറെ ശ്രമകരമായ ജോലിയാണ്.ഇത് സൂക്ഷമതയോടെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാനുള്ള ഉപകരണം രൂപകല്പന ചെയ്തിരിക്കുകയാണ് കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍.എഫിഷ്യന്റ് ലാന്റ് സര്‍വ്വെയിംഗ് സിസ്റ്റത്തില്‍ ഒരു റോബോട്ടും ഡ്രോണുമാണ് പ്രധാന ഘടകങ്ങള്‍.

ഡ്രോണ്‍ ഉപയോഗിച്ച് വിസ്തീര്‍ണം നിശ്ചയിക്കേണ്ട സ്ഥലത്തിന്റെ ആകാശ ചിത്രം പകര്‍ത്തുകയും റോബോട്ട് ഉപയോഗിച്ച് അതിര്‍ത്തികള്‍ നിര്‍ണയിക്കുകയും ചെയ്യുന്നു.തുടര്‍ന്ന് ഇവ രണ്ടിന്റേയും പ്രവര്‍ത്തനം ഇമേജ് പ്രൊസ്സസിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സമന്വയിപ്പിച്ച് സ്ഥലത്തിന്റെ വിസ്തീര്‍ണം നിര്‍ണയിക്കുന്നു.

സഹൃദയയിലെ ഇലക്ട്രോണികിസ് ആന്‍ഡ് കമ്മ്യുണിക്കേഷന്‍ വിഭാഗത്തിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ അങ്കിത വേണു,എം.ആര്‍. ആതിര,അതുല്യ കൃഷേ്ണന്‍,ക്രിസ്ര്റൊ ജോര്‍ജ്,അരുണ്‍ പി.ജോസഫ് എന്നിവര്‍ പ്രൊഫ.കാരന്‍ ബാബുവിന്റെ നേതൃത്വത്തിലാണ് ഈ പ്രൊജക്ട് തയ്യാറാക്കിയത്.

കൊല്‍ക്കത്ത ഐ.ഐ.എം. ഇന്നോവേഷന്‍ പാര്‍ക്ക് നടത്തിയ പ്രൊജക്ട് മത്സരത്തില്‍ മികച്ച പ്രൊജക്ടുകളിലൊന്നായി ഈ പ്രൊജക്ട് തിരഞ്ഞെടുത്തു.കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്റെ രണ്ട് ലക്ഷം രൂപയുടെ ഐഡിയ ഗ്രാന്റും ഈ പ്രൊജക്ടിന് ലഭിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!