Breaking News

വെള്ളം കോരുന്നതിനിടെ വയോധികന്‍ കിണറ്റില്‍വീണ് മരിച്ചു

കൊടകര: വെള്ളം കോരുന്നതിനിടെ വയോധികന്‍ കിണററില്‍വീണ് മരിച്ചു. കൊടകര തിരുത്തൂര്‍ ക്ഷേത്രത്തിനുമുന്‍വശത്ത് കോഴിക്കാട്ട് വീട്ടില്‍ ശങ്കരന്‍നായര്‍(അപ്പുനായര്‍-82) ആണ് മരിച്ചത്. വെള്ളിയാഴ്ച  വൈകീട്ട് 6.45 ഓടെയാണ് അപകടം.

വീടിനകത്ത് കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടുകാര്‍ കിണറ്റില്‍ വീണ നിലയില്‍ കണ്ടത്. നാട്ടുകാര്‍ ചേര്‍ന്ന് കരയ്ക്കു കയറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ശാന്ത.മക്കള്‍: മീര,മായ,മിനി, മരുമക്കള്‍: അയ്യപ്പദാസ്, സുരേഷ്‌കുമാര്‍, ശ്യാംസുന്ദര്‍. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!