Breaking News

പോക്കറ്റില്‍ പതിനായിരത്തോളം സംസ്‌കൃതഗ്രന്ഥങ്ങളുമായി ഒരു അധ്യാപകന്‍

കൊടകര: ഇത് കൊടകര കാവില്‍ കാഞ്ഞിരപ്പറമ്പുമഠത്തില്‍ ശങ്കരനാരായണന്‍ കര്‍ത്താവ് എന്ന സംസ്‌കൃതഅധ്യാപകന്‍. തൃപ്പൂണിത്തുറ ഗവ.സംസ്‌കൃതംഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്. വായനപക്ഷാചരണത്തിന്റെ ഭാഗമായി ഇദ്ദേഹം കൊടകര ഗ്രാമപഞ്ചായത്തിന്റെ കേന്ദ്രഗ്രന്ഥശാലയിലെത്തിയത് പോക്കറ്റില്‍ പതിനായിരത്തോളം സംസ്‌കൃതഗ്രന്ഥങ്ങളുമായാണ്.

1948 ല്‍ കല്‍ക്കത്ത ബാറ്റിസ്റ്റ് മിഷന്‍ സംസ്‌കൃതപണ്ഡിതന്‍മാരെക്കൊണ്ട് എഴുതിച്ചപ്രാചീനസംസ്‌കൃതബൈബിള്‍ ഉള്‍പ്പെടെയുള്ള അത്യപൂര്‍വഗ്രന്ഥങ്ങള്‍ തന്റെ പോക്കറ്റിലെ എകസ്റ്റേണല്‍ ഹാര്‍ഡ് ഡിസ്‌കില്‍ ശേഖരിച്ചിരിക്കയാണ് ഈ അധ്യാപകന്‍. മലയാളത്തിലേയും ഇംഗ്ലീഷിലേയും ആയിരക്കണക്കിനു ഗ്രന്ഥങ്ങളും ഡിപ്പാര്‍ട്ട്മെന്റ് ടെസ്റ്റ് പുസ്തകങ്ങള്‍, പഴയ ആനുകാലികങ്ങള്‍,കലാഗ്രന്ഥങ്ങള്‍, യാത്രാവിവരണം, നാട്ടറിവുകള്‍, ക്ഷേത്രകലകള്‍ എന്നിവയുടെയെല്ലാം വീഡിയോകള്‍, ഗസലുകള്‍, തുടങ്ങി തെരഞ്ഞെടുത്ത നൂറുകണക്കിനുഗാനങ്ങള്‍ എന്നിവയുടെ അപൂര്‍വശേഖരം.

ഈ വരുന്ന 29 ന് കൊടകര കേന്ദ്രഗ്രന്ഥശാലയില്‍ ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാടനം നടക്കുന്നെന്നറിഞ്ഞാണ് ഇദ്ദേഹം വായനശാലയിലെത്തിയത്. തന്റെ ഈ ്പൂര്‍വശേഖരങ്ങള്‍ ഗ്രന്ഥസാലയിലേക്ക് പകര്‍ത്തിനല്‍കുകയായിരുന്നു ഈ അധ്യാപകന്‍. തൃപ്പൂണിത്തുറയിലെ സംസ്‌കൃതസ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഉദ്വോഗം തത്ക്കാലം മാറ്റിവച്ച് ഭക്തികാവ്യങ്ങളില്‍ അദ്വൈതത്തിനുള്ള സ്ഥാനം എന്ന വിഷയത്തില്‍ ഗവേഷണം നടത്തുകയാണ് ഈ 45 കാരന്‍.

സംസ്‌കൃതത്തിലും മലയാളത്തിലും ഇദ്ദേഹം ധാരാളം കവിതകള്‍ എഴുതിയിട്ടുണ്ട്. കൊടകര പൂനിലാര്‍ക്കാവിലമ്മയെക്കുറിച്ച് സ്തുതികളുടെ കര്‍ത്താവാണ് ഈ ശങ്കരനാരായണ്‍ കര്‍ത്താവ്. കാവ്യരചനയില്‍ മാത്രമല്ല അക്ഷരശ്ലോകത്തിലും ഏറെ കമ്പമാണ് ഇദ്ദേഹത്തിന്. പുരാണകൃതികളിലും പുതുഗ്രന്ഥങ്ങളിലും ഒരേപോലെ പ്രവീണ്യമുള്ള അധ്യാപകനാണ് ഈ 45 കാരന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!