കൊടകര. ഇരിങ്ങാലക്കുട രൂപത എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ കീഴിലുള്ള കൊടകര സഹൃദയ എം.ബി.എ. കോളേജില്‍ പ്ലെയ്സ്മെന്റ് ഡെ ആഘോഷിച്ചു.വി ഗാര്‍ഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്മാന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.ലോകം മുഴുവന്‍ ഇന്ത്യയുടെ വളര്‍ച്ചയെ നോക്കി കൊണ്ടിരിക്കുകയാണ്.അതനുസരിച്ചുള്ള നൈപുണ്യം നേടാന്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥികള്‍ തയ്യാറാകണമെന്ന് അദ്ധേഹം പറഞ്ഞു.ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷനായി.2016-18 എം.ബി.എ. ബാച്ചിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖ കമ്പനികളില്‍ ജോലിക്കുള്ള നിയമന പത്രം വിതരണം ചെയ്തു.ഭാരതത്തിലെ വിവിധ ബഹുരാഷ്ട്ര കമ്പനികളുടെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.ചടങ്ങില്‍ മാനേജര്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍,എക്സി. ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍,ഡയറക്ടര്‍ ഡോ. എ.പി. ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.