Breaking News

ആനന്ദപുരം ശ്രീക്യഷ്ണ സ്‌ക്കൂളില്‍ എസ്. എസ്. എല്‍. സി വിജയികളെ അനുമോദിച്ചു

ആനന്ദപുരം : ആനന്ദപുരം ശ്രീക്യഷ്ണ സ്‌ക്കൂളില്‍ പഠിച്ച് 2008 മാര്‍ച്ചില്‍ നടന്ന എസ്. എസ്.എല്‍.സി പരീക്ഷ എഴുതി വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരക്ഷകര്‍ത്ത്യ സമിതിയുടെ നേത്യത്വത്തില്‍ അവാര്‍ഡുകള്‍ നല്‍കി അനുമോദിച്ചു.

ത്യശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരക്ഷകര്‍ത്ത്യ സമിതി അദ്ധ്യക്ഷന്‍ കെ. ബി. ആരോമുണ്ണി അദ്ധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന സൗജന്യ യൂണിഫോമിന്റെ വിതരണോദ്ഘാനടം സ്‌ക്കൂള്‍ മാനേജര്‍ ലീല അന്തര്‍ജനം നിര്‍വ്വഹിച്ചു.

ശ്രീകൃഷ്ണ ചാരിറ്റബിള്‍ ഫണ്ടിലൂടെ സമാഹരിച്ച പഠനോപകരണങ്ങള്‍ ത്യശ്ശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ടി. ജി. ശങ്കരനാരായണന്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് നളിനി ബാലകൃഷ്ണന്‍,
മുരിയാട് ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗംഗാദേവി സുനില്‍, മുരിയാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വ്യന്ദകുമാരി, എ. എം. ജോണ്‍സണ്‍, ടി. വി. വത്സന്‍, മാനേജ്മെന്റ് പ്രതിനിധി എ. എന്‍. നീലകണ്ഠന്‍ നമ്പൂതിരി, മുന്‍പ്രധാനാദ്ധ്യാപിക എ. ജയശ്രീ, ഉപപ്രധാനാദ്ധ്യാപിക കെ. എസ്. സരസ്വതി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രധാനാദ്ധ്യാപിക പി. കെ. ബേബിമോള്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. ആര്‍. ശശികുമാര്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!