Breaking News

ബി.ജെ.പി.വെള്ളിക്കുളങ്ങര മേഖല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി.

കൊടകര: കോടാലി ധര്‍മ്മ ശാസ്താ ട്രസ്റ്റ് ഹാളില്‍ നടന്ന ബി.ജെ.പി. വെള്ളിക്കുളങ്ങര മേഖല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡണ്ട് എ.നാഗേഷ് ഉദ്ഘാടനം ചെയ്തു.കിംവദന്തികളും നുണപ്രചരണങ്ങളും കൊണ്ട് കേരളത്തിലെ ബി.ജെ.പി. മുന്നേറ്റം തടയാനാവില്ലെന്നും പാര്‍ട്ടിക്ക് ഒന്നര ശതമാനം വോട്ട് മാത്രമുണ്ടായിരുന്ന ത്രിപുരയില്‍ അത് അമ്പത് ശതമാനമാക്കി ഉയര്‍ത്തി പാര്‍ട്ടി അധികാരം പിടിച്ചെടുത്തത് മറക്കരുതെന്നും നാഗേഷ് പറഞ്ഞു.

മേഖല കമ്മിറ്റി പ്രസിഡണ്ട് ചന്ദ്രന്‍ വെട്ടിയാട്ടില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സമിതി അംഗം ജോസ് ചെവിടന്‍,പാര്‍ട്ടി പ്രഭാരി സുരേഷ് മേനോന്‍,നേതാക്കളായവിജയന്‍ മേപ്രത്ത്, ശ്രീധരന്‍കളരിക്കല്‍, കെ.നന്ദകുമാര്‍, എം.കെ.കൃഷ്ണകുമാര്‍, അരുണ്‍ ലാല്‍, പി.പി.മനു, സത്യന്‍ ഏരിമ്മേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!