Breaking News

പ്രതിഭാസംഗമം സംഘടിപ്പിച്ചു

സി.കെ. ചന്ദ്രപ്പന്‍ ജനസേവാസമിതിയും, ഡബിള്‍സ് കമ്പനി നിര്‍മ്മാണ തൊഴിലാളി കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച പ്രതിഭാസംഗമം വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ. ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : സി.കെ. ചന്ദ്രപ്പന്‍ ജനസേവാസമിതിയും, ഡബിള്‍സ് കമ്പനി നിര്‍മ്മാണ തൊഴിലാളി കൂട്ടായ്മയും സംയുക്തമായി പ്രതിഭാസംഗമം സംഘടിപ്പിച്ചു. ചുങ്കാല്‍, അവിട്ടപ്പിള്ളി പ്രദേശങ്ങളിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ട്രോഫിയും, മറ്റ് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.

ചടങ്ങില്‍ സന്തോഷ് ട്രോഫിതാരം അനുരാഗിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇതിനോടനുബന്ധിച്ച് വൃക്ഷതൈ വിതരണവും നടത്തി. ചടങ്ങില്‍ സി.ആര്‍. ദാസന്‍ അദ്ധ്യക്ഷത വഹിച്ചു. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. അജിത്ത് കാട്ടിക്കുളം, സി.യു. പ്രിയന്‍, ഉമ്മുകുന്‍സു അസ്സീസ്, വി.കെ. വിനീഷ്, വി.എസ്. ജോഷി, വി.എസ്. ശ്രീജിത്ത്, നവീന്‍ തേമാത്ത്, ശരത്ത് പെരിങ്ങാമ്പ്ര തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!