കൊടകര : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്റെ കൊടകര യൂണിറ്റ് കണ്വെന്ഷന് ആരംഭിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.എന്‍. പുരുഷോത്തമന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ് എ.പി. ജോസ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നവാഗതരായ പെന്‍ഷന്‍കാരെ സ്വാഗതം ചെയ്തു.
പഠന മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. കെ.കെ. പൊറിഞ്ചു, എം.എ. ജോസ് മാസ്റ്റര്‍, കെ.എന്‍. ശിവരാമന്, കെ.എന്‍. ഗോപാലകൃഷ്ണന്, ടി.എം. തങ്കം ടീച്ചര്‍, എ.വി. ജോണ്സന്, ടി. പി. വര്‍ഗ്ഗീസ്, രവീന്ദ്രന് ടി.ജി. തുടങ്ങിയവര്‍ സംസാരിച്ചു.