Breaking News

പ്രമുഖ കോണ്‍ഗ്രസ് നേതാവും കൊടകര മണ്ഡലം കമ്മിറ്റി ട്രഷററും മുന്‍ പഞ്ചായത്ത് മെമ്പറുമായ പനങ്ങോട്ടുകര പരമുവിന്റെ മകന്‍ കുമാരന്‍ (75) അന്തരിച്ചു

കൊടകര: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍താരം പി.കെ.അനില്‍കുമാറിന്റെ പിതാവും കൊടകര ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറും കോണ്‍ഗ്രസ് കൊടകര മണ്ഡലം കമ്മിറ്റി ട്രഷററുമായ പനങ്ങാട്ടുകര പരമുവിന്റെ മകന്‍ കുമാരന്‍ (75) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച  രാവിലെ 9ന് കൊടകര ഹൈസ്‌കൂള്‍ സ്റ്റേഡിയത്തിനുസമീപത്തെ വീട്ടുവളപ്പില്‍ നടത്തും.

ഭാര്യ: സരസ്വതി. മക്കള്‍: അരുണ്‍കുമാര്‍ (ചാലക്കുടി ബ്ലോക്ക് കര്‍ഷക കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്), അനില്‍കുമാര്‍ (മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം, കെഎസ്ഇബി ഉദ്യോഗസ്ഥന്‍, ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ ഫെഡറേഷന്‍ ഐഎന്‍ടിയുസി ചാലക്കുടി ഡിവിഷന്‍ സെക്രട്ടറി). മരുമക്കള്‍: വിനിറ്റ, ദിവ്യ.

ഡിസിസി പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍, മുന്‍ മന്ത്രി കെ.പി. വിശ്വനാഥന്‍, കെപിസിസി സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബാലന്‍ മാസ്റ്റര്‍, അഡ്വ. സി.ജി. ബാലചന്ദ്രന്‍, എബി ജോര്‍ജ്, മണ്ഡലം പ്രസിഡന്റ് എം.കെ. ഷൈന്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡെല്‍ജിത്ത് ഞര്‍ളേലി എ്ന്നിവര്‍ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. ബുധനാഴ്ച  രാവിലെ 10ന് കൊടകര കമ്യൂണിറ്റി ഹാളില്‍ അനുശോചന സമ്മേളനം നടത്തും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!