കൊടകര : സെന്റ് ഡോണ്‍ ബോസ്കോ ഗേള്‍സ് ഹൈസ്കൂള്‍ പി.ടി.എ. പൊതുയോഗവും അവാര്‍ഡ് ദിനാചരണവും നടത്തി. പി.ടി.എ. പ്രസിഡന്റ് മണിലാല്‍ പൂക്കോടന്‍ അദ്ധ്യക്ഷത വഹിച്ചു. കൊടകര സി.ഐ. ഓഫ് പോലീസ് കെ. സുമേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കൊടകര ഫൊറോന വികാരി ഫാ. ജോസ് വെതമറ്റില്‍ സമ്മാനദാനം നിര്‍വ്വഹിച്ച് സംസാരിച്ചു. സ്റ്റാഫ് പ്രതിനിധി കുസുമം പോള്‍ സമ്പൂര്‍ണ്ണ വിജയം നേടിയ എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സിസ്റ്റര്‍ ആനി ജോസഫ് സ്മാര്‍ട്ട് ക്ലാസ് മുറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഷീബ തരിയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ മിനി ദാസന്, പ്രധാനാധ്യാപിക സിസ്റ്റര്‍ ജ്യോതി, സ്റ്റാഫ് പ്രതിനിധി സിസ്റ്റര്‍ അല്‍ഫോണ്‍സ് എന്നിവര്‍ സംസാരിച്ചു.