Breaking News

മുകുന്ദപുരം താലൂക്ക്തല വായനപക്ഷാചരണം സമാപിച്ചു

വായനപക്ഷാചരണത്തിന്റെ മുകുന്ദപുരം താലൂക്ക്തല സമാപനം ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളില്‍ പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫ. വി.ജി. തമ്പി ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : വായനപക്ഷാചരണത്തിന്റെ മുകുന്ദപുരം താലൂക്ക് തല സമാപനം ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളില്‍ നടന്നു. മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെയും ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂള്‍ ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സുരേഷ് പി. കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫ. വി.ജി. തമ്പി ഉദ്ഘാടനം ചെയ്തു.

ഡോ. കെ.പി. ജോര്‍ജ്ജ് ഐ.വി. ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. വായനപക്ഷാചരണത്തോടനുബന്ധിച്ച് നടത്തിയ പുസ്തകാസ്വാദനകുറിപ്പ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ വിതരണം ചെയ്തു. വിദ്യാര്‍ത്ഥി വിഭാഗത്തില്‍ ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളിലെ അഭിമന്യു എന്‍.എ, അധ്യാപക വിഭാഗത്തില്‍ പറപ്പൂക്കര പി.വി.എസ്.എച്ച്.എസ്. ലെ ഷാജു യോഹന്നാന്‍, പൊതുവിഭാഗത്തില്‍ മെറിന്‍ ജോയ് എന്നിവര്‍ സമ്മാനാര്‍ഹരായി.
മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം വൃന്ദകുമാരി, ഇരിങ്ങാലക്കുട ബി.പി.ഒ. പി.എസ്. സുരേഷ് ബാബു, സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി എ.എന്‍. നീലകണ്ഠന്‍ നമ്പൂതിരി, പ്രിന്‍സിപ്പാള്‍ ബി. സജീവ്, മാതൃസംഗമം പ്രസിഡന്റ് വിനു സുബ്രഹ്മണ്യന്‍, കവി വര്‍ഗ്ഗീസ് ആന്റണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഖാദര്‍ പട്ടേപ്പാടം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ ഗ്രന്ഥശാല സെക്രട്ടറി കെ.ആര്‍. ശശികുമാര്‍ സ്വാഗതവും പ്രധാനാധ്യാപിക പി.കെ. ബേബിമോള്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!