Breaking News

പൂത്തുലഞ്ഞ് ബഷീര്‍ കഥകള്‍

കൊടകര: കഥകള്‍ അവതിരിപ്പിച്ചും കേട്ടും കൊടകരയിലെ വിദ്യാര്‍ഥികള്‍ കഥകളുടെ സുല്‍ത്താനെ അനുസ്മരിച്ചു. വായന പക്ഷാചരണത്തിന്റെ ഭാഗമായി കൊടകര ഗ്രമപഞ്ചായത്ത് കേന്ദ്രഗ്രനഥശാല സംഘടിപ്പിച്ച ബഷീര്‍ സ്മൃതിയിലാണ് കൊടകരയിലെ 5 വിദ്യാലയങ്ങളിലെ ആയിരത്തോളെ വിദ്യാര്‍ഥികള്‍ ബഷീറിന്‍രെ കഥകള്‍ ശ്രവിച്ചത്.

കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.പി.മേരി അധ്യക്ഷത വഹിച്ചു.ജയന്‍ അവണൂര്‍,ബിനു ജി നായര്‍, കെ.ആര്‍.സുനിമോള്‍, കെ.കെ.ജയന്തി, ജോബിന്‍ എം.തോമസ്, പി.യു.സന്ധ്യ, ടി.കെ.ബിന്ധ്യ, ജോയല്‍സിബി എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!