കോടാലി: ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി മറ്റത്തൂര്‍ പഞ്ചായത്തും കൃഷിഭവനും ചെമ്പുച്ചിറ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ കുട്ടികളും സംയുക്തമായി നടപ്പാക്കുന്ന ജൈവപച്ചക്കറി കൃഷിയുടെ നിലമൊരുക്കലും മറ്റത്തൂര്‍ പഞ്ചായത്തിലെ വനിതാ തൊഴില്‍ സേനയുടെ പുതിയ ട്രാക്ടര്‍ ഉദ്ഘാടനവും കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ നിര്‍വ്വഹിച്ചു.
മറ്റത്തൂര്‍ ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് പി. സി. സുബ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ബീന നന്ദകുമാര്‍, ബ്ലോക്ക് സ്റ്റാന്‍ിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ആശാ ഉണ്ണികൃഷ്ണന്‍, പ്രിന്‍സിപ്പാള്‍ ടി. വി. ഗോപി, ഹെഡ് മിസ്ട്രസ്സ് പി. പി. ടെസ്സി, പി. ടി. എ. പ്രസിഡന്റ് മധു തൈശുവളപ്പില്‍ വാര്‍ഡ് മമ്പര്‍മാരായ സുബിത വിനോദ്കുമാര്‍, സി. വി. ഗിരീഷ്, ശ്രീധരന്‍ കളരിക്കല്‍, എ. കെ. പുഷ്പാകരന്‍, കേര കര്‍ഷക സമിതി പ്രസിഡന്റ്, ബാലകൃഷ്ണമേനോന്‍, എം. പി. ടി. എ. വൈസ് പ്രസിഡന്റ് പ്രിയ സജി, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കൃഷി ഓഫീസര്‍ സി. സുരേഷ് സ്വാഗതവും ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍മാന്‍ പി. എസ്. പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു.