Breaking News

കൊടകര ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനവും അനുമോദനസമ്മേളന ഉദ്ഘാടനവും നടന്നു

കൊടകര ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനവും അനുമോദനസമ്മേളന ഉദ്ഘാടനവും ചാലക്കുടി എല്‍.എല്‍.എ. ബി.ഡി. ദേവസ്സി നിര്‍വ്വഹിക്കുന്നു

കൊടകര : കൊടകര ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനവും അനുമോദനസമ്മേളന ഉദ്ഘാടനവും ചാലക്കുടി എല്‍.എല്‍.എ. ബി.ഡി. ദേവസ്സി നിര്‍വ്വഹിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ അദ്ധ്യക്ഷത വഹിച്ചു.

നവീകരിച്ച ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ നിര്‍വ്വഹിച്ചു. പ്രതിഭകളെ ആദരിക്കല്‍ കൊടകര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എല്‍. പാപ്പച്ചന്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ യു. നന്ദകുമാര്‍ സ്‌കൂള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കെട്ടിട നിര്‍മ്മാണ റിപ്പോര്‍ട്ട് ഇരിങ്ങാലക്കുട പി.ഡബ്ല്യു.ഡി. അസി. എക്സി. എഞ്ചിനീയര്‍ കെ. സ്മിത അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ ടീച്ചര്‍, ബ്ലോക്ക് മെമ്പര്‍ വി.വി. ജെസ്റ്റിന്‍, കെ.എസ്.ഇ.ബി. എക്സി. എഞ്ചിനീയര്‍ എന്‍.എന്‍. രാധ, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഉഷാദേവി, പി.ടി.എ. പ്രസിഡന്റ് കെ.ആര്‍. ദിവാകരന്‍, എം.പി.ടി.എ. പ്രസിഡന്റ് സ്വപ്ന സത്യന്‍, സ്റ്റാഫ് സെക്രട്ടറി ഷീബ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!