Breaking News

കൊടകര യൂണിയനു കീഴിലുള്ള വിവിധ എസ്.എന്‍.ഡി.പി ശാഖകളില്‍ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു

കൊടുങ്ങ ശാഖ: എസ്.എന്‍.ഡി.പി യോഗം കൊടകര യൂണിയനു കീഴിലെ കൊടുങ്ങ ശാഖയുടെ വാര്‍ഷിക പൊതുയോഗം കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍.ദിനേശന്‍ ഉദ്ഘാടനം ചെയ്തു. ഹേമലത സുരേഷ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍ മുഖ്യാതിഥിയായി.

ശാഖാസെക്രട്ടറി കെ.വി.ഷാജു റിപ്പോര്‍ട്ടും കണക്കുംഅവതരിപ്പിച്ചു. യോഗത്തില്‍ യോഗം ഡയറക്ടര്‍ ഇ.കെ.ശശി, യൂണിയന്‍ കൗണ്‍സിലര്‍ സുരജ്.കെ.എസ്, വനിതാസംഘം പ്രസിഡന്റ് മിനി പരമേശ്വരന്‍, സെക്രട്ടറി ലൗലി സുധീര്‍ ബേബി എന്നിവര്‍ സംസാരിച്ചു. വനിതാസംഘം ഭാരവാഹികളുടെ തിരഞ്ഞെടുപ്പും യൂത്ത് മൂവ്മെന്റ്ിന്റെ രൂപീകരണവും നടന്നു.

മാങ്കുറ്റിപ്പാടം ശാഖ: ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം കൊടകര യൂണിയനിലെ മാങ്കുറ്റിപ്പാടം ശാഖയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും കൊടകരയൂണിയന്‍ സെക്രട്ടറി കെ.ആര്‍.ദിനേശന്‍ ഉദ്ഘാടനം ചെയ്തു. ചന്ദ്രന്‍ പാണ്ടാരി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും, പഠനോപകരണ വിതരണവും നടന്നു. യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍ മുഖ്യാതിഥിയായി.വിദ്യാഭ്യാസ അവാര്‍ഡ് വിതരണം യൂണിയന്‍ വൈസ് പ്രസിഡന്റ് പി.കെ.സുഗതന്‍ നിര്‍വ്വഹിച്ചു.

സി.ജി.നന്ദകുമാര്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. യോഗത്തില്‍ മറ്റത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന നന്ദകുമാര്‍,യൂണിയന്‍ കൗണ്‍സിലര്‍ സുരജ്.കെ.എസ്, പഞ്ചായത്ത് കമ്മിറ്റിഅംഗം ചന്ദ്രശേഖരന്‍ മൂത്തമ്പാടന്‍, യൂണിയന്‍ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അനില്‍ ഞാറ്റുവെട്ടി, വനിതാസംഘം പ്രസിഡന്റ് മിനി പരമേശ്വരന്‍,സെക്രട്ടറി ലൗലി സുധീര്‍ബേബി എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായി അരവിന്ദാക്ഷന്‍.കെ.ആര്‍(പ്രസിഡന്റ്), സി.ജി.നന്ദകുമാര്‍ (സെക്രട്ടറി), വിശ്വംഭരന്‍ കാരണത്ത് (യൂണിയന്‍ കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!