Breaking News

ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പി.എസ്.സി. കൂട്ടായ്മയും,ചികിത്സാ സഹായ വിതരണവും നടത്തി .

കോടാലി : ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പി.എസ്.സി. കൂട്ടായ്മയും,ചികിത്സാ സഹായ വിതരണവും നടത്തി . ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ഹാളില്‍ പി.എസ്.സി. കൂട്ടായ്മ സമാഹരിച്ച ചികിത്സാ സഹായം പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 5 -ാം വാര്‍ഡിലെ ബിജു വെട്ടിതുരുത്തേലിന്റെ 2 വയസ്സുള്ള അഡോണയെന്ന പിഞ്ചുബാലികക്ക് ചികിത്സ സഹായവിതരണം നടത്തി.

തൃശ്ശൂര്‍ ജില്ലാപഞ്ചായത്തംഗം ഇ.എ. ഓമന ഉദ്ഘാടനം ചെയ്തു. ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റ് പ്രസിഡണ്ട് ടി.ആര്‍ .ഔസേപ്പുകുട്ടി അദ്ധ്യക്ഷത വഹിച്ചു . പുത്തൂര്‍ ഗ്രാമപഞ്ചായത്തംഗം റെജി ജോര്‍ജ് ചികിത്സാ സഹായം ഏറ്റുവാങ്ങി. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തംഗം മോളിതോമസ് സ്വാഗതം ആശംസിച്ചു. കെ.എന്‍ ജയപ്രകാശ്, മൊയ്തുട്ടി കിളിയമണ്ണില്‍, ജാന്‍സി ദേവസ്സി,ശശി ആര്യാടന്‍, പി കെ തിലകന്‍, മോഹനന്‍ മറ്റത്തില്‍, പി.എസ് .സനല്‍, സീതാകുമാരന്‍,വി.ബി രജിത, സുധി സൂധീരന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!