Breaking News

നവരത്നഹൈപ്പര്‍മാര്‍ക്കറ്റില്‍ അപകടം; നാലുപേര്‍ക്ക് പരിക്ക്

കൊടകര: നവരത്ന ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിര്‍മാണത്തിലിരിക്കുന്ന സ്ലൈഡ് ഗ്ലാസ്സ് ഫ്രെയിം ഉള്‍പ്പെടെ തകര്‍ന്ന് വീണ് 4 പേര്‍ക്ക് പരിക്കേറ്റു. കൊടകര മനക്കുളങ്ങര പള്ളത്ത് വീട്ടില്‍ നാരായണന്‍ മകന്‍ ദാസന്‍, തൃശൂര്‍ കള്ളനാട് കൊടുവന്താനിവീട്ടില്‍ വിനോദ്(43), വടമ അരണോത്ത് വീട്ടില്‍ സതീശന്‍ മകന്‍ വിഷ്ണു, പാലക്കാട് കണ്ണാടി മാപ്പുറംകാട് വീട്ടില്‍ കാജഹുസൈന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇതില്‍ ദാസന്‍ ഒഴികെ മറ്റുള്ളവര്‍ ഇവിടത്തെ തൊഴിാലാളികളാണ്. അടുത്തിടെ അടുത്തദിവസം ഉദ്ഘാടനത്തിനായി ഒരുങ്ങുന്ന കടയുടെ മുന്‍ഭാഗത്ത് ഉറപ്പിക്കുകയായിരുന്ന ഗ്ലാസ് പിടിപ്പിച്ച വലിയ ഫ്രെയിം തകര്‍ന്ന് വീണാണ് അപകടം. രാവിലെ 11 മണിയോടെയാണ് അപകടം. പരിക്കേറ്റവരെ സമീപത്തെ ശാന്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!