Breaking News

ദുരിതബാധിതര്‍ക്ക് ആശ്വാസവുമായി സേവാഭാരതി കോടാലി യൂണിറ്റ്; വിതരണം ചെയ്തത് 5 ലക്ഷം രൂപയുടെ സഹായങ്ങള്‍

ദുരിതബാധിതര്‍ക്ക് ആശ്വാസവുമായി സേവാഭാരതി കോടാലി യൂണിറ്റ്; വിതരണം ചെയ്തത് 5 ലക്ഷം രൂപയുടെ സഹായങ്ങള്‍
കോടാലി : പ്രളയദുരിതത്തില്‍ അകപ്പെട്ടവരെയും അവശത അനുഭവിക്കുന്നവരെയും സഹായിക്കാന്‍ സേവാഭാരതി കോടാലി യൂണിറ്റിന്റെ നേതൃത്വത്തില്‍ അഞ്ഞൂറിലധികം ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തു.

മറ്റത്തൂര്‍ വരന്തരപ്പിള്ളി പഞ്ചായത്തുകളിലായാണ് തിരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്ക് ഇത്രയും കിറ്റുകള്‍ വിതരണം ചെയ്തത്.ഓരോ കുടുംബത്തിനും അരിയും പലവ്യജ്ഞനങ്ങളും പച്ചക്കറിയുമടങ്ങുന്ന കിറ്റിന് ആയിരം രൂപയോളമാണ് ചിലവാക്കിയിട്ടുള്ളത്. മൊത്തം അഞ്ച് ലക്ഷം രൂപയുടെ കാരുണ്യ പ്രവര്‍ത്തനമാണ് കോടാലി യൂണിറ്റ് നടപ്പിലാക്കിയത്.

സേവാഭാരതി പ്രവര്‍ത്തകരെ കൂടാതെ നിരവധി സുമനസ്സുകള്‍ മനസ്സറിഞ്ഞു നല്‍കിയ സഹകരണത്തിലൂടെയാണ് പ്രവര്‍ത്തനത്തിന് വേണ്ട ധനം സമാഹരിച്ചത്.രാഷ്ട്രീയ വ്യത്യാസമോ ജാതിമതപരിഗണനയോ ഒന്നുമില്ലാതെ നടത്തിയ ഈ കാരുണ്യ പ്രവര്‍ത്തനത്തനം ജനങ്ങള്‍ക്കിടയില്‍ വലിയ മതിപ്പാണ് ഉണ്ടാക്കിയിട്ടുള്ളത്.സേവാഭാരതി യൂണിറ്റ് പ്രസിഡണ്ട് പി.ആര്‍.ചന്ദ്രന്‍ വിതരണോല്‍ഘാടനം നിര്‍വ്വഹിച്ചു.

രക്ഷാധികാരി ഒ.എസ്.സതീഷ്,കെ.ബി.ദിലീപ്,ജയന്‍ പാട്ടത്തില്‍,സത്യന്‍ ഏരിമ്മേല്‍, വി.കെ.ഗോപാലന്‍, ദീപക്, മനു തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഫോട്ടോ സേവാഭാരതി കോടാലി യൂണിറ്റിന്റെ ദുരിതാശ്വാസ കിറ്റ് വിതരണം ഉല്‍ഘാടനം പ്രസിഡണ്ട് പി.ആര്‍.ചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!