Breaking News

പ്രളയബാധിതർക്കു ഒരു കൈ സഹായവുമായി നമ്മുടെ കൊടകര ഡോട്ട് കോം…

പ്രിയപ്പെട്ട സുഹൃത്തുക്കളെ… മഹാപ്രളയത്തില്‍ പെട്ടവരെ നമ്മള്‍ ഒറ്റക്കെട്ടായി സഹായിച്ചു… അതിനൊരു ഉത്തമ ഉദാഹരണമാണ് വെറും അഞ്ചു ദിവസം കൊണ്ട് 57100/- സമാഹരിക്കുകയും കൊടകരയിലും ചുറ്റുപാടുമുള്ള വിവിധ ക്യാമ്പികളിലേക്കു അരി, പച്ചക്കറി , വെള്ളം, വസ്ത്രങ്ങള്‍ , മരുന്നുകള്‍ തുടങ്ങിയ അത്യാവശ്യം വേണ്ട കാര്യങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ നമ്മള്‍ക്ക് സാധിച്ചു. അതിനു ഞാന്‍ നിങ്ങള്‍ ഏവരോടും ഒരായിരം നന്ദി അറിയിക്കുന്നു.

അതിനുപുറമെ ബേബിചേട്ടനുമായി സഹകരിച്ചു നെല്ലായി , നന്തിക്കര , വയലൂര്‍ ഭാഗത്തെ പ്രളയബാധിതരായ ഇരുന്നൂറോളം കുടുംബങ്ങള്‍ക്ക് 10 കിലോ അരി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, ഉപ്പു ,വെളിച്ചെണ്ണ, പാല്‍പ്പൊടി.. എന്നിവയടങ്ങിയ കിറ്റിന്റെ വിതരണത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതും ഒത്തിരി സന്തോഷമുളവാക്കുന്നു. 52335/- രൂപ മൊത്തമായി ചിലവായി. 4765/- രൂപ ബാക്കിയുണ്ട്.. ഈ തുക ഉപയോഗിച്ച് നമ്മുടെ നാട്ടിലെ കഷ്ട്ടത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് മരുന്നുകള്‍ വാങ്ങിക്കൊടുക്കാന്‍ നിച്ഛയിച്ചിരിക്കുന്നു. അതിനു അര്‍ഹരായവര്‍ ഉണ്ടെങ്കില്‍ പറയണേ… ഒരിക്കല്‍ കൂടി നമ്മുടെ കൊടകരയോടൊപ്പം നിന്ന എല്ലാവര്‍ക്കും ഹൃദയത്തില്‍നിന്നും നന്ദി രേഖപ്പെടുത്തുന്നു…

കൂടുതല്‍ നാട്ടുവാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും കൊടകരയുടെ സ്വന്തം വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കൂ… www.nammudekodakara.com
WhatsApp: 8943102214

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!