Breaking News

239 ജീവനേക്കാള്‍ വലുതല്ല അരുണിന് തിരുവോണം…

കൊടകര: ഇരുന്നൂറ്റി മുപ്പത്തൊമ്പത് ജീവനേക്കാള്‍ വലുതല്ല എനിക്ക് ഓണം. കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയദുരന്തത്തില്‍ 239 പേര്‍ ഓര്‍മയായവേളയില്‍ കടന്നുവരുന്ന ഈ തിരുവോണനാളില്‍ അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയായിരുന്നു മനക്കുളങ്ങര വീട്ടില്‍ കാഞ്ഞിരപ്പറമ്പില്‍ വേലായുധന്‍-അമ്മിണി ദമ്പതികളുടെ മകനും കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളിസോമന്റെ സഹോദരനുമായ അരുണ്‍ എന്ന യുവാവ്.

കടലാസ്സില്‍ 239 ജീവനേക്കാള്‍ വലുതല്ല എനിക്ക് തിരുവോണം എന്ന് ബോര്‍ഡില്‍ എഴുതി വീട്ടുമുറ്റത്തെ കേരവൃക്ഷത്തില്‍ തൂക്കിയിട്ട് അതിനു മുമ്പില്‍ മണിക്കൂറുകളോളമിരുന്നായിരുന്നു അരുണിന്റെ സ്മരണാഞ്ജലി. വീടുകളുടെ ഇന്റീരിയല്‍ ആര്‍ട്ടിസ്റ്റ് കൂടിയായ അരുണ്‍ വെള്ളപ്പൊക്കത്തില്‍ നശിച്ച വീടുകളിലെ ഫര്‍ണീച്ചറുകള്‍ സൗജന്യമായി കേടുപാടുതീര്‍ത്ത് കൊടുക്കാനായി ഒട്ടനവധി വീടുകളില്‍നിന്നും ഉപകരണങ്ങള്‍ ഇയാളുടെ പണിസ്ഥലത്തെത്തിച്ചിരിക്കയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!