Breaking News

പ്രളയക്കെടുതിയുടെ രക്തസാക്ഷിയായി കൊടകരയുടെ ഗൂര്‍ഖ

കൊടകര: നാല്‍പ്പത്തഞ്ചുുകൊല്ലംമുമ്പ് നേപ്പാളില്‍നിന്നും കൊടകരയിലെത്തി വീടുകള്‍ക്കും നഗരത്തിനും സംരക്ഷണമേകിയിരുന്ന കൊടകരയുടെ ഗൂര്‍ഖ പ്രളയക്കെടുതിയുടെ രക്തസാക്ഷിയായി.

മറ്റത്തൂര്‍ പടിഞ്ഞാട്ടുമുറിയില്‍ തിരുത്തൂര്‍ പാലത്തിനു സമീപം അപ്പാര്‍ക്കട രാമകൃഷ്ണന്‍ (73) ആണ് മരിച്ചത്. പാടത്തോടുചേര്‍ന്നായിരുന്നു വീട്. എല്ലായിടത്തും വെള്ളമെത്തുന്നിതിനു 2 ദിവസം മുമ്പേ ഇവിടെ വെള്ളമെത്തി. മുട്ടോളം വെള്ളത്തില്‍നിന്നും ഏറെ പ്രയാസപ്പെട്ടാണ് ഇയാളും കുടുംബവും പുറത്തുകടന്നത്.വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ നാളുകളായി അവശനായിരുന്ന രാമകൃഷ്ണന്‍ വെള്ളത്തിലൂടെയുള്ള യാത്രയും കനത്തമഴ കൊണ്ടതുംമൂലവും സ്ഥിതി ഏറെ ഗുരുതരമായി.

ഇയാളെ ആദ്യം ദുരിതാശ്വാസക്യാമ്പിലേക്കല്ല കുന്നത്തൃക്കോവില്‍ ക്ഷേത്രത്തിനുസമീപത്തെ മറ്റൊരുവീട്ടിലേക്കാണ് മാറ്റിയത്.പിന്നീട് കൊടകര സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലും അഭയം തേടി. ക്യാമ്പിലെത്തിയതോടെ അസുഖം മൂര്‍ച്ഛിച്ചു. തുടര്‍ന്ന് ഏതാനും ദിവസത്തെ ചികിത്സക്കുശേഷം ബുധനാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ഭാര്യ; കല്യാണി. മകന്‍: ഹരിലാല്‍. മരുമകള്‍: സത്യകല.സംസ്‌കാരം നടത്തി.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!