Breaking News

മറ്റത്തൂരില്‍ പുഴതകര്‍ത്തത് ഒമ്പതുവീടും ഒരേക്കറും


കുറുമാലിപ്പുഴ മറ്റത്തൂര്‍ പടിഞ്ഞാറ് മുറിയില്‍ ഗതിമാറിയപ്പോള്‍ പറമ്പില്‍ നിന്നിരുന്ന തെങ്ങു പുഴയുടെ നടുവില്‍ ഇവിടെ ഒരു ഏക്കര്‍ ഭൂമി പുഴയെ എടുത്തു

കൊടകര; കുറുമാലിപ്പുഴ കുത്തിയൊലിച്ച് ആര്‍ത്തൊഴുകിയപ്പോള്‍ മലയോരഗ്രാമമായ മറ്റത്തൂര്‍ പടിഞ്ഞാട്ടുംമുറിയിലെ ഒരേക്കര്‍ ഭൂമിയും 9 വീടുകളും കാര്‍ഷികവിളകളുമാണ് പുഴ കവര്‍ന്നത്. ഇതില്‍ വീടുകളെല്ലാം ഭാഗകമായിമാത്രമേ തകര്‍ന്നുള്ളുവെങ്കിലും താമസയോഗ്യമല്ലാതാവുകയായിരുന്നു.

മറ്റത്തൂരിനേയും വരന്തരപ്പിള്ളിയേയും ബന്ധിപ്പിക്കുന്ന ആറ്റപ്പിള്ളിയിലെ പുതിയ പാലംമുതല്‍ പുതുക്കാട് പഞ്ചായത്തിലെ ചെങ്ങാലൂരിലെ കുണ്ടുക്കടവ് വരെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.ഇതില്‍ മറ്റത്തൂര്‍ പടിഞ്ഞാട്ടുംമുറിയിലെ മാത്രം കണക്കാണിത്. പുഴയുടെ പടിഞ്ഞാറേക്കരയിലാണ് മറ്റത്തൂര്‍. കിഴക്കേകര ഉള്‍പ്പെടുന്ന നന്തിപുലം,ചെങ്ങാലൂര്‍ എന്നിവിടങ്ങളിലും പറമ്പുകള്‍ പുഴയിലേക്ക് ഇടിഞ്ഞിട്ടുണ്ട്. മറ്റത്തൂര്‍ പടിഞ്ഞാട്ടുംമുറിയിലെ ഓടന്‍കടവുമുതലാണ് നാശനഷ്ടം ഏറെയുണ്ടായത്. ഇവിടെയാണ് പുഴ ഗതിമാറിയും രണ്ടായും ഒഴുകിയത്. പുഴയുടെ നടുക്ക് മുളങ്കൂട്ടങ്ങള്‍,കടപ്ലാവ്, തെങ്ങ്, പ്ലാവ് എന്നിങ്ങനെ ഒഴുകിയെത്തി ഒരു ദ്വീപായി മാറുകയായിരുന്നു. സമീപപ്രദേശത്തെ നിവാസികളുടെ പലരുടേയും പത്തുസെന്റും ഇരുപതുസെന്റും വീതം ഭൂമി പുഴ കൊണ്ടുപോയി.ചേരാക്ക അശോകന്‍, ചേരാക്ക ഭാര്‍ഗവി, ചേരാക്ക രാമന്‍കുട്ടി, കേശവന്‍,ചന്ദ്രിക,പാറപ്പുറത്ത് കളരിക്കല്‍ ഉണ്ണികൃഷ്ണന്‍കുറുപ്പ്,ജയന്‍കുറുപ്പ്, കൈപ്പിള്ളി സൗമിനിഭാസ്‌കരന്‍, കുന്നമ്പിള്ളി ഭാസ്‌കരന്‍ നായര്‍, കൈപ്പിള്ളി ബിജുഭാസ്‌കര്‍, കൈപ്പിള്ളി വിജയന്‍ എന്നിവരുടെ പുഴയോടുചേര്‍ന്നുളള ഭൂമിയാണ് നഷ്ടപ്പെട്ടത്.ശ്രീകുമാര്‍ കളരിക്കല്‍, കിഴക്കേപുരയ്ക്കല്‍ സരോജിനി തുടങ്ങി എട്ടോളം പേരുടെ വീടുകള്‍ താമസയോഗ്യമല്ലാത്തവിധം പുഴ തകര്‍ത്തു.ഭൂമിയും വീടുകളും മാത്രമല്ല തെങ്ങ്,കവുങ്ങ്,ജാതി, വാഴ തുടങ്ങിയ കൃഷിയും നശിച്ചു. കൈപ്പിള്ളി ചന്ദ്രികയുടെ ഭൂമിക്കൊപ്പം മോട്ടോര്‍ ഷെഡ്ഡും പുഴയെടുത്തു.

പുഴരണ്ടായിടത്ത് എത്രയും പെട്ടെന്ന് ഒറ്റപ്പെട്ട പുഴയുടെ നടുഭാഗത്തെ കാടുംപടലും മാറ്റിയില്ലെങ്കില്‍ ഇനിയും ഭൂമി പുഴയിലേക്കിടിയാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ ഫയര്‍ഫോഴ്സ് എത്തിയെങ്കിലും പുഴയുടെ നടവിലേക്കെത്തുവാന്‍ വഞ്ചിയോ മറ്റുസംവിധാനങ്ങളോ ഇല്ലാതെ അവര്‍ തിരിച്ചുപോകുകയായിരുന്നു. എത്രയും പെട്ടെന്ന് ഈ പുഴയൊഴുക്കിന്റെ തടസ്സം തീര്‍ക്കുകയും വീടും പറമ്പും കൃഷിയും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അടിന്തിരമായി ജില്ലാകളക്ടര്‍ സ്ഥലം സന്ദര്‍ശിക്കണമെന്നും കോണ്‍ഗ്രസ് മുന്‍ബ്ലോക്ക്പ്രസിഡണ്ട്
രഞ്ജിത്ത് കൈപ്പിള്ളി ആവശ്യപ്പെട്ടു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!