Breaking News

ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റ് ഉദ്ഘാടനവും ദുരിതാശ്വാസ കിറ്റ് വിതരണവും നടത്തി

കൊടകര : ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ ഈ അദ്ധ്യായന വര്‍ഷത്തെ എന്‍.എസ്.എസ്. യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ജെ. ഡിക്സന്‍ നിര്‍വ്വഹിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എല്‍. പാപ്പച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ യു. നന്ദകുമാരന്‍ സ്വാഗതം പറഞ്ഞു.

എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ പി.കെ. മുരളി ആമുഖപ്രഭാഷണം നടത്തി. ‘പുനര്‍ജനി – 2018’ എന്ന അവയവദാനസമ്മതപത്രശേഖരണ സമര്‍പ്പണവും, പ്രളയദുരന്ത ബാധിതര്‍ക്ക് എന്‍.എസ്.എസ്. നല്‍കുന്ന ദുരിതാശ്വാസ കിറ്റ് വിതരണവും നടത്തി. കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ ടീച്ചര്‍, ഹെഡ്മിസ്ട്രസ് കെ. ഉഷാദേവി ടീച്ചര്‍, പി.ടി.എ. പ്രസിഡന്റ് കെ.ആര്‍. ദിവാകരന്‍, സീനിയര്‍ അസിസ്റ്റന്റ് ഷീബ ജോസ്, സ്റ്റാഫ് പ്രതിനിധി കെ.പി. ഹരിദാസ്, എന്‍.എസ്.എസ്. ലീഡര്‍ കെ.എസ്. വിപഞ്ചിക തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!