Breaking News

പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി സഹൃദയ എന്‍ജിനീയറിംഗ് കോളേജ് പത്ത് ലക്ഷം നല്കി

കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുന്ന പത്ത് ലക്ഷം രൂപയുടെ ചെക്ക് മന്ത്രിമാര്‍ക്ക് കൈമാറുന്നു
കൊടകര. പ്രളയം മൂലം ദുരിതത്തിലായ സഹോദരങ്ങള്‍ക്ക് കൈത്താങ്ങായി കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപ നല്കി.തുകയുടെ ചെക്ക് മന്ത്രിമാരായ പ്രൊഫ. സി. രവീന്ദ്രനാഥ്,വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ക്ക് കോളേജ് എക്സി.ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍,അസോ.ഫിനാന്‍സ് ഓഫീസര്‍ ഫാ.ജെയ്സന്‍ കരിപ്പായി,പ്രിന്‍സിപ്പല്‍ ഡോ. നിക്സന്‍ കുരുവിള,വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ കൈമാറി.കോളേജിലെ അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥികളും മാനേജ്മെന്റും ചേര്‍ന്ന് സമാഹരിച്ച തുകയാണിത്.എം.എല്‍.എ. മാരായ ബി.ഡി. ദേവസ്സി,വി.ആര്‍. സുനില്‍കുമാര്‍,സഹൃദയ ജോ.ഡയറക്ടര്‍ ഡോ. സുധ ജോര്‍ജ് വളവി തുടങ്ങിയവര്‍ സംബന്ധിച്ചു.

ആളൂര്‍,കൊടകര,പറപ്പൂക്കര തുടങ്ങി മൂന്ന് പഞ്ചായത്തുകളിലെ വീടുകളില്‍ നേരിട്ടെത്തി സൗജന്യ സര്‍വ്വെ,സൗജന്യമായി വെള്ളം പരിശോധന,മോട്ടോര്‍ നന്നാക്കല്‍ തുടങ്ങി നിരവധി പരിപാടികള്‍ സഹൃദയ കോളേജ് പ്രളയ ബാധിതരെ സഹായിക്കാന്‍ ചെയ്തിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!