Breaking News

അഖില കേരള വിശ്വകര്‍മ്മമഹാസഭ വിശ്വകര്‍മ്മദിനം ആഘോഷിച്ചു

കൊടകര : അഖില കേരള വിശ്വകര്‍മ്മമഹാസഭ മുകുന്ദപുരം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മദിനം ആരവങ്ങളില്ലാതെ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. യൂണിയന്‍ പ്രസിഡന്റ് കെ.ജി. നാരായണന്‍ പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറി എ.വി. കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് യൂണിയനില്‍ നിന്നും പരമാവധി തുക ശേഖരിച്ച് നല്‍കാന്‍ അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. യൂണിയന്‍ സെക്രട്ടറി ജഗദീഷ് കെ. ഗോപാല്‍, കെ.കെ. ദിവാകരന്‍, എം.എസ്. രവി, മധുസൂദനന്‍, ബാബു മണ്ണംപേട്ട, രമേഷ് കുന്നിശ്ശേരി, ശാന്ത നന്തിക്കര എന്നിവര്‍ സംസാരിച്ചു.

കൊടകര : കൊടകര ഭാരതീയ വിശ്വകര്‍മ്മസംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മദിനം ആഘോഷിച്ചു. പ്രസിഡന്റ് കെ.ആര്‍. വെങ്കിടേശ്വരന്‍ പതാക ഉയര്‍ത്തുകയും യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. സെക്രട്ടറി പി.കെ. സത്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ ജനസംഖ്യാനുപാതികം അനുസരിച്ച് വിശ്വകര്‍മ്മസമുദായത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് കേരളത്തിലെ മൂന്ന് മുന്നണികളോടും ഭാരതീയ വിശ്വകര്‍മ്മസംഘം ആവശ്യപ്പെട്ടു. കെ.വി. രാജന്‍, സി.വി. രവീന്ദ്രന്‍, സുനിത രവി, കെ.വി. സുരേഷ് എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!