Breaking News

കുടുംബ വഴക്ക്: ഗൃഹനാഥന്‍ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു

കൊടകര: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഗൃഹനാഥന്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പുലിപ്പാറക്കുന്ന് ചെമ്മണ്ട വീട്ടില്‍ സുബ്രഹ്മണ്യനാണ് ഭാര്യ ബേബിയെ (46) തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ജോലിക്ക് പോയിരുന്ന ബേബി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയ സമയത്താണ് സുബ്രഹ്മണ്യന്‍ കൊലപാതകം നടത്തിയത്.

ബൈക്കിന്റെ സ്റ്റമ്പ് ഉപയോഗിച്ചാണ് ബേബിയെ അടിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം സമീപത്തെ പറമ്പിലെത്തിയ സുബ്രഹ്മണ്യന്‍ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തകയായിരു ന്നു. ഇയാളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!