Breaking News

നെല്ലായി വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി

ബി.ജെ.പി പറപ്പൂക്കര പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ നെല്ലായി വില്ലേജ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ എസ്. സി. മോര്‍ച്ച അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്  ഉദ്ഘാടനം ചെയ്യുന്നു.
കൊടകര : ബി.ജെ.പി പറപ്പൂക്കര പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ കേരളത്തെ പ്രളയത്തില്‍ മുക്കിയ എല്‍.ഡി.എഫ്. സര്‍ക്കാരിനെതിരെ സംസ്ഥാനസമിതിയുടെ തീരുമാനപ്രകാരം നെല്ലായി വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ വിവേചനം അവസാനിപ്പിക്കാന്‍ സര്‍വ്വകക്ഷി സംഘം രൂപീകരിക്കുക, ദുരിതാശ്വാസ ആനുകൂല്യവിതരണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുക, ആനുകൂല്യവിതരണത്തില്‍ സി.പി.ഐ.(എം) ന്റെ ഗുണ്ടായിസവും അനര്‍ഹര്‍ക്ക് ആനുകൂല്യം നല്‍കുന്ന പ്രവണത അവസാനിപ്പിക്കുക, സര്‍ക്കാര്‍ ജീവനക്കാരെയും ദുരിതമനുഭവിക്കുന്ന സാധാരണക്കാരെയും പിഴിയുന്ന നിലപാടുകള്‍ക്കെതിരെയാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്. ബി.ജെ.പി. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് വടുതല നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്. സി. മോര്‍ച്ച അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ധര്‍ണ്ണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് രാജന്‍ വല്ലച്ചിറ മുഖ്യപ്രഭാഷണം നടത്തി. ജില്ലാകമ്മിറ്റി അംഗങ്ങളായ എന്‍.ആര്‍. റോഷന്‍, വിജയന്‍ മേപ്പുറത്ത്, വി.വി. രാജേഷ്, എന്‍.ആര്‍. പ്രദീപ് കുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എസ്. വൈശാഖ്, സുരേഷ് മേനോന്‍, സിദ്ധന്‍ നന്തിക്കര, രാഹുല്‍ നന്തിക്കര, അരുണ്‍ പന്തല്ലൂര്‍, സുനില്‍ പൂയത്ത്, ബൈജു ചെല്ലിക്കര, സുഭാഷ് രാപ്പാള്‍, യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് സിദിന്‍ കെ.എസ്, അനൂപ് കെ.പി, വാര്‍ഡ് മെമ്പര്‍മാരായ അനില്‍ പുന്നയില്‍, രമ്യ അനില്‍ എന്നിവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!