Breaking News

മേളകലാസംഗീതസമിതിയുടെ എട്ടാംവാര്‍ഷികവും സുവര്‍ണമുദ്രസമര്‍പ്പണവും നടന്നു

കൊടകര മേളകലാസംഗീതസമിതിയുടെ വാര്‍ഷികം കേരള ലളിതകലാഅക്കാദമി സെക്രട്ടറി പൊന്ന്യന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നുകൊടകര: മേളകലാസംഗീതസമിതിയുടെ എട്ടാംവാര്‍ഷികവും സുവര്‍ണമുദ്രസമര്‍പ്പണവും കൊടകര കാവില്‍ എന്‍.എസ്.എസ് കരയോഗം ഹാളില്‍ നടന്നു. കേരള ലളിതകലാഅക്കാദമി സെക്രട്ടറി പൊന്ന്യന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തൃക്കൂര്‍ ഗോപാലകൃഷ്ണന്‍ മാരാര്‍ അധ്യക്ഷത വഹിച്ചു. സമിതിയുടെ ഈ വര്‍ഷത്തെ സുവര്‍ണമുദ്ര കൊമ്പ് വാദ്യകലാകാരന്‍ കല്ലേങ്ങാട്ട് ബാലകൃഷ്ണന് മദ്ദളവിദ്വാന്‍ തൃക്കൂര്‍ രാജന്‍ സമ്മാനിച്ചു.

മുതിര്‍ന്ന വാദ്യകലാകാരന്‍മാരായ ചേര്‍പ്പ് മണിനായര്‍,ചാലക്കുടി രാമന്‍ നമ്പീശന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പരയ്ക്കാട് തങ്കപ്പന്‍മാരാര്‍ പ്രശസ്തിപത്രസമര്‍പ്പണവും എം.രാജഗോപാല്‍ പ്രോഗ്രാംഡയറി പ്രകാശനവും നിര്‍വഹിച്ചു. നടന്‍ നന്ദകിഷോര്‍ മുഖ്യപ്രഭാഷണം നടത്തി. അന്തരിച്ച ഇലത്താളകലാകാരന്‍ ചേലക്കര നാരായണന്‍കുട്ടിയുടെ കുടുംബത്തിനുള്ള ധനസഹായം പഞ്ചായത്തംഗം എം.ഡി.നാരായണ്‍ നിര്‍വഹിച്ചു. പ്രളയത്തില്‍ കുറുമാലിപ്പുഴ ഗതിമാറി ഒഴുകിയതിനെത്തുടര്‍ന്ന് ആറ്റപ്പിള്ളിപ്പാലത്തിനുസമീപം കുടുങ്ങിയ ആറ് കുടുംബങ്ങളെ രക്ഷിച്ച മേളകലാകാരന്‍കൂടിയായ മറ്റത്തൂര്‍കുന്ന് തൃക്കണ്ണപുരം ആനേങ്കണ്ടത്ത് അനന്തനാരായണനെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.

പഞ്ചായത്തംഗം മിനിദാസന്‍, കാവില്‍ എന്‍.എസ്.എസ് കരയോഗം സെക്രട്ടറി രാമചന്ദ്രന്‍ പയ്യാക്കല്‍, പി.എം.നാരായണ്‍, അരുണ്‍പാലാഴി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനാനന്തരം പൂനിലാര്‍ക്കാവ്ക്ഷേത്രസന്നിധിയില്‍ മൂര്‍ക്കനാട് ദിനേശ് വാര്യര്‍, കലാമണ്ഡലം പ്രശാന്ത് എന്നിവരുടെ കേളിയും എടക്കുന്നി ലിമേഷിന്റെ കുറുംകുഴല്‍പറ്റ്,മച്ചാട് പത്മകുമാറിന്റെ കൊമ്പ് പറ്റ് എന്നിവയുമുണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!