Breaking News

ആറ്റപ്പിള്ളിപാലത്തിലേക്കുള്ള അപ്പ്രോച്ച്റോഡ് ചെളിനിറഞ്ഞ് യാത്ര ദുരിതം

കൊടകര: മറ്റത്തൂര്‍-വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുറുമാലിപ്പുഴക്കു കുറുകെയുള്ള ആറ്റപ്പിള്ളി പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് ചെളിനിറഞ്ഞ് യാത്രക്കാര്‍ക്ക് ദുരിതമായി. മറ്റത്തൂര്‍ ഭാഗത്തുനിന്നും പാലത്തിലേക്ക് പ്രവേശിക്കുന്നിടത്താണ് ഏറെ ദുരിതം. ഇരുചക്രവാഹനങ്ങളിലെ യാത്രക്കാര്‍ക്കാണ് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്നത്.

വാഹനങ്ങള്‍ ചെളിയില്‍ വഴുക്കി മറിയുന്നതും ചെളിയില്‍ പൂഴുന്നതും പതിവാണ്. കാല്‍യാത്രക്കാരുടെ കാര്യവും വ്യത്യസ്ഥമല്ല. ചെളി ചവിട്ടാതെ പാലംകടക്കാനാവില്ല. ചെരുപ്പു ചെളിയില്‍ താഴ്ന്ന് വലിച്ചെടുക്കാന്‍പോലുമാവാത്ത സ്ഥിതിയാണ്. പാലത്തിന്റെ മുകളിലാണെങ്കില്‍ മണ്ണ് കുന്നാക്കി ഇട്ടിരിക്കുന്നതിനാല്‍ പാലത്തില്‍നിന്നും ഒരു വശത്തുനിന്നുവരുന്ന വാഹനങ്ങള്‍ പെയതിനുശേഷമേ അടുത്ത വശത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് പാലത്തിലേക്ക് കടക്കാനാവൂ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!