Breaking News

ശിശുദിനാഘോഷം നടത്തി

കൊടകര : ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു. എസ്.പി.സി. വിദ്യാര്‍ത്ഥികളുടെ ശിശുദിന റാലി ഹെഡ്മിസ്ട്രസ് കെ. ഉഷാദേവി ടീച്ചര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ പി.ഡി. ദീപേഷ് റാലി നയിച്ചു. തുടര്‍ന്ന് സ്‌കൂള്‍ അസംബ്ലിയില്‍ കുട്ടികള്‍ അവരുടെ ഭാവിയില്‍ ആരായി തീരണം എന്ന ആഗ്രഹങ്ങള്‍ പങ്കുവച്ചു.

കുട്ടികള്‍ അവരുടെ ഭാവി ആഗ്രഹത്തിനും തീരുമാനത്തിനും അനുസൃതമായ വേഷം ധരിച്ച് സ്‌കൂള്‍ അസംബ്ലിയില്‍ സന്നിഹിതരായി. മാളവിക, സൂര്യഗായത്രി, ശ്രീപ്രിയ, മരിയ ഫ്രാന്‍സീസ്, അമൃത, മീരഭായ് എന്നീ കുട്ടികള്‍ നേതൃത്വം നല്‍കി. കുട്ടികളുടെ ഭാവി ആഗ്രഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുറിപ്പുകള്‍ അടങ്ങിയ സ്മരണിക തയ്യാറാക്കി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!