Breaking News

സ്റ്റാര്‍ട്ടപ്പ് യാത്രക്ക് തൃശ്ശൂരില്‍ ആവേശകരമായ സ്വീകരണം

സ്റ്റാര്‍ട്ടപ്പ് യാത്രയോട് അനുബന്ധിച്ച് ആശയങ്ങള്‍ അവതരിപ്പിക്കാനെത്തിയ സംരഭകരും വിദ്യാര്‍ത്ഥികളും

കൊടകര. കേന്ദ്ര സര്‍ക്കാര്‍ സംരഭമായ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ചേര്‍ന്ന് നടത്തുന്ന സ്റ്റാര്‍ട്ട് അപ്പ് യാത്രക്ക് ജില്ലയില്‍ ആവേശകരമായസ്വീകരണം.14 ജില്ലകളിലായി 14 സ്ഥലത്താണ് യാത്ര എത്തുന്നത്.തൃശ്ശൂര്‍ ജില്ലയില്‍ കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജിലായിരുന്നു പരിപാടികള്‍.നൂറിലേറെ പേരാണ് വിവിധ ആശയങ്ങളുമായി യാത്രാ ക്യാമ്പിലെത്തിയത്.

നൂറിലേറെ വിദ്യാര്‍ത്ഥികളും സംരഭകരുമാണ് വിവിധ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ എത്തിയിരുന്നത്. 49 നവീന ആശയങ്ങളില്‍ പത്തെണ്ണം അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുത്തു. യുവാക്കളിലും വിദ്യാര്‍ത്ഥികളിലും സംരഭകത്വ ശീലങ്ങള്‍ വികസിപ്പിക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകളെ ശക്തിപ്പെടുത്തുന്നതിനുമാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ചെറുനഗരങ്ങളില്‍ നിന്ന് വരുന്ന സംരംഭകരെ തിരിച്ചറിയാനും അവരുടെ ആശയങ്ങള്‍ കണ്ടെത്താനും ശക്തിപ്പെടുത്താനും യാത്രയില്‍ ലക്ഷ്യമിടുന്നുണ്ട്.യാത്രയുടെ ഭാഗമായി കേരള ടൂറിസം മേഖലയിലെ സംരംഭകരെ പരിശീലിപ്പിക്കാനുള്ള പരിപാടി ആരംഭിച്ചിട്ടുണ്ട്.വ്യവസായ സംരംഭകര്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ ഒരു പാനലിലേക്ക് എത്തിക്കാനും വിജയികള്‍ക്ക് ഒരു ഇന്‍കുബേറ്ററോടു കൂടിയ രണ്ടു ദിവസത്തെ ത്വരണം പരിപാടിയില്‍ പങ്കുചേരാന്‍ അവസരം ലഭിക്കും.നവംബര്‍ 26-27 ന് തിരുവനന്തപുരത്തുള്ള പാര്‍ക്ക് സെന്ററിലായിരിക്കും സമാപന സമ്മേളനം.

വിജയികള്‍ക്ക് 10 ലക്ഷം രൂപയും സംരഭങ്ങള്‍ തുടങ്ങാനുള്ള പിന്തുണയും ലഭിക്കും.സഹൃദയ കോളേജില്‍ വച്ച് നടന്ന ചടങ്ങില്‍ എക്സി.ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍,സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഉദ്യോഗസ്ഥന്‍ അമിത് ശര്‍മ,സ്റ്റാര്‍ട്ടപ്പ് മിഷന്റെ മാനേജര്‍ നാസിസ്,പി.എസ്. പ്രദീപ്,പി.കെ. ഷിഹാബുദ്ദീന്‍ തുടങ്ങിയവരും വിവിധ കമ്പനികളുടെ സി.ഇ.ഒ. മാരും പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!