Breaking News

വാര്‍ഡില്‍ മുഴുവന്‍ നികുതിയും അടച്ച് പഞ്ചായത്തംഗം സംസ്ഥാനത്തിന് മാതൃകയാകുന്നു

കൊടകര: സംസ്ഥാനത്ത് പഞ്ചായത്തുകളുടെ കെട്ടിടനികുതിപിരിവ് സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ നാലു മാസം മാത്രം ശേഷിക്കുമ്പോള്‍ പാളിയെങ്കിലും കൊടകര പഞ്ചായത്തിലെ പഴംപിള്ളി വാര്‍ഡില്‍ മുഴുവന്‍ നികുതിയും അടച്ച് പഞ്ചായത്തംഗം സംസ്ഥാനത്തിന് മാതൃകയാകുന്നു.

കൊടകര ഗ്രാമപഞ്ചായത്ത് ഒമ്പതാംവാര്‍ഡംഗവും വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനുമായ ജോയ് നെല്ലിശ്ശേരിയാണ് നികുതിയടവില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ ജനപ്രതിനിധിയായിമാറിയത്. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ നാലുമാസംമാത്രം ശേഷിക്കെ സംസ്ഥാനത്തി കെട്ടിടനികുതിപിരിവ് പകുതിപോലുമാവാത്ത സാഹചര്യമാണ് നില്നില്‍ക്കുന്നതെങ്കിലും കേരളത്തിന്റെ മധ്യഭാഗത്തുള്ള കൊടകരയിലെ ഈ വാര്‍ഡ് അങ്ങിനെ നികുതിപിരിവില്‍ ഒന്നാംസ്ഥാനത്താണ്.

ജോയ് നെല്ലിശ്ശേരിയുടെ സേവന വഴിയിലെ മറ്റൊരു പൊന്‍തൂവലാണ് ഈ പ്രവര്‍ത്തനമികവ്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത ആദ്യമായി നൂറുശതമാനം കെട്ടിടനികുതിപ്പിരിവ് പൂര്‍ത്തീകരിച്ചതിനുള്ള അംഗീകാരമാണിത്. കഴിഞ്ഞവര്‍ഷം ജില്ലയില്‍ ആദ്യം നികുതി പിരിവ് പൂര്‍ണമാക്കിയതും ഇദ്ദേഹം തന്നെയായിരുന്നു. ആദ്യം രണ്ടുകളക്ഷന്‍ ക്യാമ്പുകളാണ് വാര്‍ഡില്‍ സ,ംഘടിപ്പിച്ചത്.

തുടര്‍ന്ന് വീടുകള്‍തോറും കയറിയിറങ്ങിയുള്ള ബോധവത്ക്കരണ പ്രചരണവും നടത്തി. നാലാള്‍ കൂടുന്നിടിത്തൊക്കെ ജോയ് നികുതിക്കാര്യം പറയുമായിരുന്നു. വീട്ടുകാരില്‍ നിന്നും നികുതി വാങ്ങി ഓഫീസില്‍ കൊണ്ടുചെന്ന് അടച്ച് രസീതി കൃത്യമായി വീടുകളിലെത്തിക്കുന്നതും ജോയ് മെമ്പറുടെ തനതുശീലമാണ്. 1,65765 രൂപയാണ് നികുതിയിനത്തില്‍ പഞ്ചായത്തില്‍ അടച്ചത്.

സംസ്ഥാനത്തെ 966 പഞ്ചായത്തുകളില്‍ 17000 ത്തോളം വാര്‍ഡുകളില്‍ ഒന്നാമതായി എത്തിയ കൊടകര പഴംപിള്ളിയുടെ നായകനെ നികുതിപിരിവന്റെ ഒന്നാമനാക്കിയതിനുപിന്നില്‍ കട്ടസപ്പോര്‍ട്ടുമായി പഞ്ചായത്തിലെ ക്ലര്‍ക്കായ എന്‍..ബിനോജുണ്ടായിരുന്നു. ഉദ്വേഗസ്ഥരും ജനപ്രതിനിധികളും ഒത്തൊരുമിച്ചുനിന്നാല്‍ നികുതി പിരിവുമാത്രമല്ല വികസനത്തിന്റെ കാര്യത്തിലു ം ചരിത്രം സൃഷ്ടിക്കുമെന്ന് ജോയ് നെല്ലിശ്ശേരിയുടെ അനുഭവസാക്ഷ്യം.

കുടുംബശ്രീ, അയല്‍സഭ,തൊഴിലുറപ്പ് എംഗങ്ങളും ഇദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്നിട്ടുണ്ട്.കഴിഞ്ഞ വര്‍ഷത്തെ അംഗീകാരത്തിന് പ്രോത്സാഹനമായി ലഭിച്ച 5 ലക്ഷം രൂപകൊണ്ട് തേശ്ശേരി കനാല്‍ ബണ്ട് റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള നടപടികള്‍ പൂര്‍ണമായെന്ന് ജോയ് നെല്ലിശ്ശേരി അറിയിച്ചു. പ്രളയത്തിന്റെ പേരില്‍ സം്സഥാനത്ത് പലപഞ്ചാത്തുകളിലും ഉദ്വേഗസ്ഥരും ജനപ്രതിനിധികളും നികുതിപിരിവിന് വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിലും ഇതിനൊരപവാദമാകുകയായിരുന്നു കൊടകരപഞ്ചായത്തിലെ ജനപ്രതിനിധി ജോയും പഴംപിള്ളി വാര്‍ഡും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!