മറ്റത്തൂര്‍ : മറ്റത്തൂര്‍ മണ്ഡലം ഐ.എന്‍.ടി.യു.സി. പൊതുയോഗവും മണ്ഡലം കമ്മറ്റി രൂപീകരണവും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സോമന് മുത്രത്തിക്കര ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി. റീജിയണല്‍ പ്രസിഡന്റ് ബെന്നി പനോക്കാരന്‍ അധ്യക്ഷനായിരുന്നു. ജില്ലാ എക്സിക്യൂട്ടീവ് മെമ്പര്‍ ബെന്നി തൊണ്ടുങ്ങല്‍, ബ്ലോക്ക് സെക്രട്ടറി തൊമസ് കാവുങ്ങല്‍ എന്നിവര്‍ സംസാരിച്ചു.
മണ്ഡലം ഭാരവാഹികളായി ഷാഫി കല്ലൂപറമ്പില്‍ (പ്രസിഡന്റ്), റെജി പാറപ്പുറത്ത്, അന്‍ഷാദ് കി.കോടാലി (വൈസ് പ്രസിഡന്റ്), നൂര്ജഹാന്, കമലമ്മ, മേരി ചേറങ്ങാടന്‍ (സെക്രട്ടറിമാര്‍), സലാം മാട്ടുങ്ങല്‍, കെ.കെ. കൊച്ചുണ്ണി (ജോ. സെക്രട്ടറിമാര്‍), ബെന്നി പുഴക്കരയില്‍ (ട്രഷറര്‍) 12 എക്സിക്യൂട്ടീവ് അംഗങ്ങള്‍ അടക്കം 25 പേരടങ്ങുന്ന കമ്മറ്റിയെ തിരഞ്ഞെടുത്തു. ജനുവരി 8-9 തിയ്യതികളിലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാന്‍ പൊതുയോഗം തീരുമാനമെടുത്തു.