Breaking News

സൗജന്യ കണ്ണടവിതരണം നടത്തി

ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളിലെ സൗജന്യ കണ്ണടവിതരണം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെയും, അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അന്‍പത്തി ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കണ്ണടകള്‍ വിതരണം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഹെഡ്മിസ്ട്രസ് പി.കെ. ബേബിമോള്‍ അദ്ധ്യക്ഷയായിരുന്നു.

എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ സി.പി. ജോബി, ബി. ബിജു, ആദര്‍ശ് ആര്‍. മേനോന്‍, കെ. നിഖില എന്നിവര്‍ സംസാരിച്ചു. വളണ്ടിയര്‍മാരായ ജിതിന്‍ ഡേവീസ്, അജയ് കൃഷ്ണ, അക്ഷയ് സുരേന്ദ്രന്‍, യദുകൃഷ്ണ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!