Breaking News

സഹൃദയയിൽ ലൂഫ്റ്റ്റ്റര്‍ 2K18 ന്റെ മാനേജ്മെന്റ് ഫെസ്റ്റ്- ‘യൂഫോറിയ’ ഉദ്ഘാടനം ചെയ്തു

‘വിജയമാണ് സന്തോഷത്തിന്റെ ഉറവിടമെന്നും സ്‌നേഹം, ഭയമില്ലാത്ത അവസ്ഥ, സ്വപ്നങ്ങളെ പിന്തുടരാനുള്ള ചങ്കൂറ്റം എന്നിവയാണ് വിജയത്തിലേക്കുള്ള വഴികളെ’ന്നും ബോബി ചെമ്മണ്ണൂര്‍.കൊടകര : കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന സൗത്ത് ഇന്ത്യന്‍ ഇന്റര്‍കോളേജിയേറ്റ് ഫെസ്റ്റ്- ലൂഫ്റ്റ്റ്റര്‍ 2K18 ന്റെ മാനേജ്മെന്റ് ഫെസ്റ്റ്- ‘യൂഫോറിയ’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ അദ്ധ്യക്ഷനായിരുന്നു. അസോസിയേറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ഡേവിസ് ചെങ്ങനിയാടന്‍ മെമന്റോ നല്‍കി ആദരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. പി. ഒ. ജെന്‍സണ്‍, യൂഫോറിയ ജനറല്‍ കണ്‍വീനര്‍ ഡോ. കരുണ കെ. നായര്‍, സ്റ്റുഡന്റ് കണ്‍വീനര്‍ ജിവിന്‍ ജോബ് ചിറ്റിലപ്പിള്ളി എന്നിവര്‍ സംസാരിച്ചു.

ഡിസംബര്‍ 6, 7, 8 തിയ്യതികളിലായി ക്യാപംസിനകത്ത് വെച്ച് നടത്തപ്പെടുന്ന ഫെസ്റ്റില്‍
മാനേജ്മെന്റ്, ഐ ടി & സയന്‍സ്, ലിറ്റററി എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.

ഐ ടി & സയന്‍സ് ഫെസ്റ്റായ ‘സൈന്‍ഷ്യ’യുടെ ഉദ്ഘാടനം ബാംഗ്ലൂര്‍ ഫിലിപ്‌സ് ഡയറക്ടര്‍ റെമി അലക്‌സാണ്ടര്‍ ഡിസംബര്‍ 7നു നിര്‍വ്വഹിക്കും. ഈ വിഭാഗം മത്സരങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.

ബിഷപ്പ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന എവര്‍റോളിങ് ട്രോഫിക്ക് അര്‍ഹരാകുന്നത് ലിറ്റററി ഫെസ്റ്റില്‍ ഓവറോള്‍ ചാമ്പ്യന്മാരായിരിക്കും.

ലൂഫ്റ്റ്റ്റര്‍ ഫെസ്റ്റിനോടനുബന്ധിച്ച് 3 ഓണ്‍ 3 ബാസ്‌ക്കറ്റ്‌ബോള്‍, ഫൈവ്‌സ് ഫുട്ബോള്‍ മത്സരങ്ങളടങ്ങിയ സഹൃദയ സ്‌പോര്‍ട്‌സ് ഫെസ്റ്റും ഡിസംബര്‍ 8ന് നടക്കും.

5 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ വിജയികള്‍ക്കായി ഒരുക്കിയിരിക്കുന്നു. 100 കോളേജുകളില്‍ നിന്നായി 4000 കുട്ടികളെയാണ് പ്രതീക്ഷിക്കുന്നത്.

ഫെസ്റ്റിനോടനുബന്ധിച്ച് സഹൃദയയിലെ വിദ്യാര്‍ത്ഥികള്‍കും മാതാപിതാക്കള്‍ക്കുമായി ജനുവരി 13ന് ‘മസാല കോഫി’ മ്യൂസിക് ബാന്‍ഡിന്റെ അവതരണവും ഉണ്ടായിരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!