Breaking News

പുത്തുകാവ് ഈശ്വരമംഗലം ശിവക്ഷേത്രത്തിലെ പൂരമഹോത്സവം 13 ന് ആഘോഷിക്കും

കൊടകര: പുത്തുകാവ് ഈശ്വരമംഗലം ശിവക്ഷേത്രത്തിലെ പൂരമഹോത്സവം 13 ന് ആഘോഷിക്കും. രാവിലെ നവകം,പഞ്ചഗവ്യം,ശ്രീഭൂതബലി, പഞ്ചാരിമേളം, ഉച്ചക്ക് പ്രസാദഊട്ട്, വൈകീട്ട് 3 ന് കാഴ്ചശിവേലി, പഞ്ചവാദ്യം, 5 ന് പാണ്ടിമേളം, 6.30 ന് ദീപാരാധന, രാത്രി 9 ന് എഴുന്നള്ളിപ്പ്,പഞ്ചവാദ്യം,മേളം എന്നിവയുണ്ടാകും.

മേളത്തിന് കൊടകര ഉണ്ണിയും പഞ്ചവാദ്യത്തിന് ചാലക്കുടി മണിയും നേതൃത്വം നല്‍കും. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് മാധവന്‍നമ്പൂതിരിയും മേല്‍ശാന്തി അഴകത്ത് മഠത്തില്‍ മോഹനന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!