Breaking News

കൊടകര കുന്നതൃക്കോവിൽ ക്ഷേത്രത്തിൽ ഷഷ്ഠി മഹോത്സവം കൊടികയറി.

കൊടകര: കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ ഷഷ്ഠിമഹോത്സവത്തിന്റെ കൊടിയേറ്റം ക്ഷേത്രസന്നിധിയില്‍ നടന്നു. പൂനിലാര്‍ക്കാവ് ദേവസ്വം ഭാരവാഹികളും ആഘോഷ കമ്മിറ്റിയും നാട്ടുകാരും ചേര്‍ന്നാണ് കുന്നിന്‍ മുകളിലെ മുരുകക്ഷേത്ര സന്നിധിയില്‍ കൊടിയേറ്റിയത്. കൊടിയേറ്റശേഷം ക്ഷേത്രത്തില്‍ കളഭാഭിഷേകവും ഉണ്ടായി.ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തി പുത്തുകാവ് മഠത്തില്‍ പ്രശാന്ത് എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

പൂനിലാര്‍ക്കാവ് ക്ഷേത്രത്തിന്റെ കീഴേടമാണ് കുന്നത്തൃക്കോവില്‍ ക്ഷേത്രം. കൊടിയേറ്റം മുതല്‍ ഷഷ്ഠിദിവസം വരെ ദിവസവും കുന്നത്തൃക്കോവിലില്‍ നിറമാലയും ചുറ്റുവിളക്കും ഉണ്ടാകും. 13 നാണ് ഷഷ്ഠിമഹോത്സവം. വിശ്വബ്രാഹ്മണസമാജം, മനക്കുളങ്ങര യുവജനസംഘം, മറ്റത്തൂര്‍കുന്ന്, കാവില്‍ എന്‍.എസ്.എസ് കരയോഗം, കൊടകര പടിഞ്ഞാട്ടുംമുറി, കെ.പി.എം.എസ് കാവുംതറ, മരുത്തോംപിള്ളി പുലയര്‍സമുദായം, കുംഭാരസമുദായം, ഉളുംമ്പത്തുംകുന്ന്, ഗാന്ധിനഗര്‍, തെക്കുംമുറി യുവജനസംഘം, പുലിപ്പാറക്കുന്ന യുവജനസംഘം, കൊടകര ടൗണ്‍, അഴകം യുവജനസംഘം, യുവസംഗമം വഴിയമ്പലം, ഫ്രണ്ട്‌സ് കലാവേദി വെല്ലപ്പാടി, പുത്തുകാവ് യുവതരംഗം, അരുണോദയം കാരൂര്‍, കേലവ്യ ഗാന്ധിനഗര്‍, കാവില്‍ പടിഞ്ഞാട്ടുമുറി എന്നീ ഇരുപത് കാവടിസംഘങ്ങളാണ് ആഘോഷത്തില്‍ പങ്കാളികളാകുന്നത്.

ഷഷ്ഠിദിവസം പൂനിലാര്‍ക്കാവ് ദേവസ്വത്തിന്റേതാണ് ആദ്യഅഭിഷേകം. തുടര്‍ന്ന് കാവടിസംഘങ്ങളുടേയും ഭക്തരുടേയും അഭിഷേകങ്ങള്‍ നടക്കും. ഓരോ കാവടിസംഘങ്ങളും അതാതു ആസ്ഥാനങ്ങളഇല്‍നിന്നും കാവടിയാട്ടം ആരംഭിച്ച് ഉച്ചയോടെ പൂനിലാര്‍ക്കാവിലെത്തിത്തുടങ്ങും. ഉച്ചക്ക് 12 ന് ആദ്യകാവടിസംഘമായ വിശ്വബ്രാഹ്മണസമാജം നടപ്പുരയിലെത്തും. കാവില്‍ പടിഞ്ഞാട്ടുംമുറി സെറ്റാണ് ക്ഷേത്രത്തില്‍ അവസാനം ക്ഷേത്രത്തിലെത്തുക. രാത്രിയിലും ഇതിന്റെ ആവര്‍ത്തനമുണ്ടാകും. കാവില്‍ എന്‍.എസ്.എസ്.കരയോഗം സെറ്റാണ് ആതിഥേയര്‍.

ഇവരുടെ ആഭിമുഖ്യത്തില്‍ ഷഷ്ഠിത്തലേന്ന് പൂനിലാര്‍ക്കാവില്‍ പാനകപൂജയും എതിരേല്‍പ്പും ഉണ്ടാകും. ഷഷ്ഠിദിവസം രാവിലെ അഭിഷേകക്കാവടിയും വൈകീട്ട് ഭസ്മക്കാവടിയും നടത്തുന്നത് ആതിഥേയരാണ്.ഇവരുടെ കൊടിയേറ്റം വൃശ്ചികം ഒന്നിന് പൂനിലാര്‍ക്കാവ് ക്ഷേത്രമൈതാനിയിലായിരുന്നു. മറ്റുകാവിടസംഘങ്ങളുടെ കൊടിയേറ്റം ഇന്നലെ വൈകീട്ട് അതാതു ആസ്ഥാനങ്ങല്‍ നടന്നു. ഷഷ്ഠിനാളില്‍ വൈകീട്ട് കുന്നത്തൃക്കോവിലില്‍ എഴുന്നള്ളിപ്പുണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!