Breaking News

ഓള്‍ ഇന്ത്യ അന്തര്‍സര്‍വകലാശാല പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ് : സ്വാഗതസംഘം ഓഫീസ് തുറന്നു

ഓള്‍ ഇന്ത്യ അന്തര്‍സര്‍വ്വകലാശാല പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ബി. ഡി. ദേവസ്സി എം. എല്‍. എ നിര്‍വ്വഹിക്കുന്നു.

കൊടകര ഓള്‍ ഇന്ത്യ അന്തര്‍സര്‍വകലാശാല പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ബി.ഡി.ദേവസി എം.എല്‍എ നിര്‍വഹിച്ചു.  കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.

കാലിക്കറ്റ് സര്‍വകലാശാല ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം മേധാവി ഡോ. സക്കീര്‍ ഹുസൈന്‍, ഓള്‍ ഇന്ത്യ പവര്‍ലിഫ്റ്റിങ് ഫെഡറേഷന്‍ സെക്രട്ടറി പി. ജെ. ജോസഫ്, സംസ്ഥാന പവര്‍ലിഫ്റ്റിങ് അസോസിയേഷന്‍ പ്രസിഡന്റ് പി. എസ്. ബാബു, സെക്രട്ടറി വേണു ജി. നായര്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെന്‍സണ്‍ പി. ഒ., ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം മേധാവി ഡോ. സെബിന്‍ ജോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!