കൊടകര: പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ മണ്ഡലക്കാലശിവേലിക്ക് സമാപനമായി. ശനിയാഴ്ച വൈകീട്ട് കേളി, എഴുന്നള്ളിപ്പ്, വിളക്കാചാരം, ഇടയ്ക്കാപ്രദക്ഷിണം എന്നിവയുണ്ടായി.
ചടങ്ങുകള്‍ക്ക് തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, ദാമോദരന്‍ നമ്പൂതിരി,അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ നടുവത്ത് പത്മനാഭന് നമ്പൂതിരി, പുത്തുകാവ് മഠത്തില്‍ വെങ്കിടേശ്വരന് എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.