കൊടകര : പുത്തുക്കാവ് ദേവീക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് കൊടികയറി. ക്ഷേത്രം തന്ത്രിമാരായ അഴകത്ത് മനയ്ക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരി, അഴകത്ത് മനയ്ക്കല്‍ ഹരിദത്തന്‍ നമ്പൂതിരി എന്നിവര്‍ പൂജിച്ച കൊടിക്കൂറ താലപ്പൊലി കണ്‍വീനര്‍ എം. സുനില്‍കുമാറിന് കൈമാറി.
ശേഷം ഇത്തവണത്തെ താലപ്പൊലി നടത്തിപ്പുകാരായ അഴകം – വെല്ലപ്പാടി ഊഴക്കാരും, ഭക്തജനങ്ങളും, ദേവസ്വം ഭരണസമിതിയും ചേര്‍ന്ന് കൊടികയറ്റി. തന്ത്രി കുടുംബങ്ങളില്‍ പറയെടുക്കുന്നതോടെ ഇത്തവണത്തെ ദേശപറയ്ക്ക് ആരംഭമായി. താലപ്പൊലി തലേന്ന് വരെ തട്ടകത്തെ വിവിധ സ്ഥലങ്ങളില്‍ പറയെടുപ്പ് ഉണ്ടാകും. ജനുവരി 24 നാണ് താലപ്പൊലി മഹോത്സവം.